പൃഥ്വിരാജിന് സ്വന്തം സിനിമ കമ്പനി
ഓഗസ്റ്റ് സിനിമാസുമായി കൂട്ട് വിട്ട് പൃഥ്വിരാജ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന പേരിൽ സിനിമ കമ്പനി തുടങ്ങുന്നു. ഒരുവർഷം മുൻപാണ് ഓഗസ്റ്റ് സിനിമാസുമായി പൃഥ്വിരാജ് കൂട്ട് വിട്ടത്.'ഇതൊരു സ്വപ്‌നസാക്ഷാൽക്കാരമാണ്. എന്നെ ഞാനാക്കിയ മലയാളസിനിമയ്ക്കുള്ള ഉചിതമായ സമർപ്പണം. അഭിമാനകരമായ ഒരുപറ്റം മലയാളസിനിമകൾ ഒരുക്കുക എന്നതാണ് ലക്ഷ്യം.' എന്ന് പൃഥ്വി പറഞ്ഞു.
