‘പെണ്‍കുട്ടികള്‍ എവിടെയുണ്ടോ, അവിടെ വിക്കിയുണ്ട്,’ എന്നാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’ എന്ന ചിത്രത്തിലെ സൗബിന്‍ സാഹിറിന്റെ കഥാപാത്രത്തെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്. ചിത്രത്തിലെ സൗബിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ട് ദുല്‍ഖര്‍ കുറിച്ച വാക്കുകളായിരുന്നു. ഏപ്രില്‍ 25നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്
ഒന്നര വര്‍ഷത്തിനു ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് തിരിച്ചുവരുന്ന ചിത്രമാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’. ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ റിലീസായി. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രത്തിലെ ദുല്‍ഖറിന്റെ പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ‘സോളോ’ എന്ന ബിജോയ് നമ്പ്യാര്‍ ചിത്രത്തിനു ശേഷം ദുല്‍ഖര്‍ മലയാളത്തിലേക്ക് എത്തുന്ന സിനിമ കൂടിയാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’.
ചിത്രത്തില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്.
https://youtu.be/qV9de8pJCPw : teaser link