തിരുവനന്തപുരം: പ്രമുഖ സിനിമാ – സീരിയല്‍ നടന്‍ മനോജ് പിള്ള(43) അന്തരിച്ചു. കരള്‍ രോഗത്തേത്തുടര്‍ന്ന് ചികിത്സയിലിരിക്കേയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കൊല്ലം കുണ്ടറ സ്വദേശിയാണ്. ചന്ദനമഴ, അമല, മഞ്ഞുരുകും കാലം തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ചലച്ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും.
