പ്രമുഖ മോഡലിനെ കിടപ്പുമുറിയില്‍ തോക്കുചൂണ്ടി ബന്ദിയാക്കി യുവാവ്

191 0

ഭോപ്പാല്‍: വിവാഹം കഴിക്കണമെന്ന ആവശ്യവുമായി പ്രമുഖ മോഡലിനെ കിടപ്പുമുറിയില്‍ തോക്കുചൂണ്ടി ബന്ദിയാക്കി യുവാവ്. ഉത്തര്‍പ്രദേശ് അലിഗഡ് സ്വദേശി രോഹിത് സിങ്(30) ആണ് മോഡലിനെ അവരുടെ ഭോപ്പാലിലെ ഫ്ലാറ്റില്‍ ബന്ദിയാക്കിയത്. മുംബൈയില്‍നിന്ന് രണ്ടുമാസം മുമ്പാണ് യുവതി ഭോപ്പാലിലെത്തിയത്. ഇവിടെവച്ചാണ് രോഹിത്തുമായി സൗഹൃദത്തിലാകുന്നത്. എന്നാല്‍ ഇയാളുടെ പെരുമാറ്റത്തില്‍ മാറ്റം വന്നു തുടങ്ങിയപ്പോള്‍ യുവതി, സൗഹൃദബന്ധം ഉപേക്ഷിക്കാന്‍ ശ്രമിച്ചു. ഇതോടെ പ്രകോപിതനായ രോഹിത്ത് കഴിഞ്ഞദിവസം യുവതിയുടെ ഫ്ലാറ്റിലെത്തി അവരെ ബന്ദിയാക്കുകയായിരുന്നു. യുവതിയെ വിവാഹം കഴിക്കണമെന്നായിരുന്നു രോഹിത്തിന്റെ ആവശ്യം. ഇക്കാര്യം അംഗീകരിച്ചില്ലെങ്കില്‍ യുവതിയെ വധിക്കുമെന്നായിരുന്നു ഭീഷണി.

വിവാഹംചെയ്യാന്‍ പൊലീസിന്റെ സഹായവും യുവാവ് അഭ്യര്‍ഥിച്ചു. ഒടുവില്‍ 12 മണിക്കൂറുകള്‍ നീണ്ട അനുനയശ്രമങ്ങള്‍ക്കൊടുവില്‍ മോഡലിനെ മോചിപ്പിക്കാന്‍ രോഹിത്ത് തയാറാവുകയായിരുന്നു. യുവതിയെ ബന്ദിയാക്കിയതിന്റെ ദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ രോഹിത്ത് പുറത്തുവിട്ടിരുന്നു. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കിടക്കയില്‍ പരുക്കേറ്റ് കിടക്കുന്നനിലയിലായിരുന്നു യുവതി. കത്രിക ഉപയോഗിച്ചാണ് ഇയാള്‍ യുവതിയെ പരുക്കേല്‍പ്പിച്ചത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, യുവതി വിവാഹത്തിന് സമ്മതിച്ചെന്നും തുടര്‍ന്നാണ് രോഹിത്ത് അവരെ മോചിപ്പിച്ചതെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.

Related Post

മികച്ച നടിക്കുള്ള പുരസ്‌കാരം ശ്രീദേവിക്കല്ല നല്‍കാനിരുന്നത്: പുതിയ വെളിപ്പെടുത്തലുമായി ശേഖര്‍ കപൂര്‍

Posted by - Apr 16, 2018, 03:12 pm IST 0
ശ്രീവിദ്യയ്ക്ക് മികച്ച നടിയ്ക്കുള്ള പുരസ്കാരം നൽകിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍. അറുപത്തഞ്ചാമത് ദേശീയ പുരസ്‌കാര പ്രഖ്യാപനത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നല്‍കി…

സംവിധായകൻ തമ്പി കണ്ണന്താനത്തിന്റെ സംസ്‌കാരം ഇന്ന് 

Posted by - Oct 4, 2018, 09:28 am IST 0
കൊച്ചി: നടനും സംവിധായകനുമായ തമ്പി കണ്ണന്താനത്തിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഉച്ചകഴിഞ്ഞ് കാഞ്ഞിരപ്പള്ളി പാറത്തോട് പള്ളിയിലാണ് സംസ്‌കാരം. ഇന്നലെ എറണാകുളം ടൗണ്‍ഹാളില്‍ നടന്ന പൊതുദര്‍ശനത്തില്‍ ആയിരങ്ങളാണ് അന്ത്യോപചാരമര്‍പ്പിക്കാന്‍…

അര്‍ജുന്‍ റെഡ്ഡിയുടെ ബോളിവുഡ് പതിപ്പ്  കബീര്‍ സിങ്  ടീസര്‍ പുറത്ത്

Posted by - Apr 8, 2019, 05:06 pm IST 0
വിജയ് ദേവർകൊണ്ട നായകനായ സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ ബോളിവുഡ് പതിപ്പ് അണിയറയില്‍ ഒരുങ്ങുകയാണ്. ഷാഹിദ് കപൂര്‍ നായകനായ ‘കബീര്‍ സിങ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ…

സല്‍മാന്‍ ഖാന്‍ ചിത്രം ഭാരതിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 

Posted by - Apr 16, 2019, 11:47 am IST 0
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ, കാത്തിരിക്കുന്ന, സല്‍മാന്‍ ഖാന്‍ ചിത്രം ഭാരതിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്കിലുള്ള താരത്തിന്‍റെ പോസ്റ്ററിന് വന്‍ വരവേല്‍പ്പാണ്…

പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ വിവാഹിതനാകുന്നു

Posted by - Jul 9, 2018, 11:34 am IST 0
ന്യൂയോര്‍ക്ക്: പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബറും മോഡല്‍ ഹെയ്‌ലി ബാള്‍ഡ്‌വിനും വിവാഹിതരാകുന്നു. ഇവര്‍ തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായി അമേരിക്കന്‍ മാദ്ധ്യമങ്ങളെ ഉദ്ധരിച്ച്‌ ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട്…

Leave a comment