ഹൈദരാബാദ്: നാനി, റാണ ദഗ്ഗുബട്ടിയുടെ സഹോദരന്‍, പ്രമുഖ സംവിധായകര്‍ തുടങ്ങി നിരവധിപ്പേര്‍ക്കെതിരെ തെളിവുകള്‍ സഹിതമാണ് ശ്രീ റെഡ്ഡി ആരോപണം ഉയര്‍ത്തിയത്. തെലുങ്ക് സിനിമയിലെ ചൂഷണങ്ങള്‍ക്കെതിരെ മേല്‍വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചതോടെ വിഷയം ദേശീയ ശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോള്‍ തമിഴ് സിനിമയിലെ പ്രമുഖ സംവിധായകനെതിരെയാണ് ശ്രീ രംഗത്തെത്തിയിരിക്കുന്നത്. തമിഴ് സംവിധായകനും തന്നെ പീഡനത്തിനിരയാക്കി. ഇയാള്‍ക്കെതിരെ 90% തെളിവുകള്‍ എന്റെയടുത്തുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഇത് ഞാന്‍ പ്രസിദ്ധപ്പെടുത്തും, ശ്രീ പറഞ്ഞു. ഇതോടെ തമിഴ് സിനിമയും ഇവരുടെ വാക്കുകള്‍ക്കായി ശ്രദ്ധിക്കുകയാണ്.
