പ്രിയാ വാര്യരുടെ അഭിനയം അത്രപോരാ: മഞ്ചിന്റെ പരസ്യം പിന്‍വലിച്ചു

77 0

കൊച്ചി: കണ്ണിറുക്കി ആരാധകരുടെ മനസ് കീഴടക്കിയ പ്രിയാ വാര്യര്‍ അഭിനയിച്ച മഞ്ചിന്റെ പരസ്യം പിന്‍വലിച്ചു. പ്രിയയുടെ അഭിനയത്തില്‍ നിര്‍മാതാക്കള്‍ തൃപ്തരല്ലാത്തതാണ് കാരണം. സോഷ്യല്‍ മീഡിയയില്‍ താരമായതോടെ നേരത്തെ ഇന്‍ഫഌവന്‍സര്‍ മാര്‍ക്കറ്റിംഗിലേക്കും പ്രിയ ചുവടുവച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മഞ്ചിന്റെ പരസ്യത്തിലും താരം പ്രത്യക്ഷപ്പെട്ടത്. വിവിധ ഭാഷകളിലായി പുറത്തുവന്ന ചിത്രത്തിന് 20 ലക്ഷം രൂപയാണ് പ്രിയ പ്രതിഫലമായി ഈടാക്കിയത്. 

എന്നാല്‍ ഇത്രയും വലിയ തുക പ്രതിഫലം വാങ്ങിയിട്ടും നിര്‍മാതാക്കള്‍ പ്രതീക്ഷിച്ച ഫലമുണ്ടായില്ലെന്ന് മാത്രമല്ല സോഷ്യല്‍ മീഡിയയാകെ പരസ്യത്തെ പരിഹസിക്കുകയും ചെയ്തിരുന്നു. മുപ്പത്തിയഞ്ചോളം റീ ടേക്കുകള്‍ പരസ്യത്തിനായി എടുക്കേണ്ടിവന്നുവെന്നും പരസ്യത്തിന്റെ നിര്‍മാതാക്കളോടടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതോടെയാണ് പ്രിയാ വാര്യര്‍ നായികയായ മഞ്ചിന്റെ പരസ്യം പിന്‍വലിച്ചത്.

Related Post

നാല്‍പ്പത്തി നാലാം വയസ്സിലും ഭംഗിക്ക് മാറ്റ് കുറയ്ക്കാതെ മുന്‍ ലോക സുന്ദരി

Posted by - May 14, 2018, 08:16 am IST 0
ലോകമ്പാടും ആരാധകരുള്ള മുന്‍ ലോക സുന്ദരി ഫ്രാന്‍സിലെ കാന്‍ ചലച്ചിത്രമേളയിലും രാജകുമാരിയായി തിളങ്ങി. റെഡ് കാര്‍പറ്റ് ചടങ്ങില്‍ അഴകിന്റെ റാണിയുടെ ചിത്രം പകര്‍ത്താനെത്തിയത് അനേകം പേരാണ്. ഫിലിപ്പീന്‍സ്…

സെന്‍സര്‍ ചെയ്ത വിജയ് ചിത്രം സര്‍ക്കാര്‍ വീണ്ടും തീയറ്ററില്‍ 

Posted by - Nov 9, 2018, 09:48 pm IST 0
ചെന്നൈ: സെന്‍സര്‍ ചെയ്ത വിജയ് ചിത്രം സര്‍ക്കാര്‍ വീണ്ടും തീയറ്ററിലെത്തി. വിവാദ രംഗങ്ങള്‍ തിരുത്തിയ ചിത്രമാണ് വീണ്ടും സെന്‍സര്‍ ചെയ്ത് തിയേറ്ററില്‍ എത്തിച്ചത്. ദീപാവലി റിലീസായി തിയേറ്ററിലെത്തിയ…

ബാഹുബലിയുടെ വിജയഗാഥ തുടങ്ങിയിട്ട് രണ്ട് വര്‍ഷം: പ്രഭാസിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ് വായിക്കാം 

Posted by - Apr 29, 2018, 03:32 pm IST 0
ബാഹുബലിയുടെ വിജയഗാഥ തുടങ്ങിയിട്ട് രണ്ട് വര്‍ഷം. കളക്ഷന്‍ റെക്കോര്‍ഡുകള്‍ പലതും തിരുത്തിക്കുറിച്ച ചിത്രമായിരുന്നു ബാഹുബലി ദ കണ്‍ക്ലൂഷന്‍. 10 ദിവസത്തിനുള്ളില്‍ 1000 കോടി രൂപയുടെ കളക്ഷന്‍ നേടിയും…

പൂമരം ഒരു നല്ല ചിത്രം 

Posted by - Mar 17, 2018, 11:32 am IST 0
പൂമരം ഒരു നല്ല ചിത്രം  കോളേജ് കലോത്സവ പശ്ചാത്തലത്തിൽ എബ്രിഡ് ഷൈൻ ഒരുക്കിയ പൂമരം വിജയത്തിലേക്ക്. 5 ദിവസത്തെ മഹാത്മാ ഗാന്ധി കോളേജിലെ കലോത്സവത്തിലാണ് ചിത്രത്തിലെ കഥ…

Leave a comment