മലയാളം ബിഗ് ബോസ് ഹൗസിലെ ശ്രീനീഷ് പേളി വിവാഹം സമൂഹമാധ്യമങ്ങളിലും അല്ലാതേയും വന്‍ ചര്‍ച്ച വിഷയമായിരുന്നു. ഈ വിവാഹത്തിനെ ചുററിപ്പറ്റി നിരവധി ട്രോളുകളും ഇതിനോടകം പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിത ബിഗ് ബോസ് ഹൗസില്‍ മറ്റൊരു വിവാഹം നടന്നിരിക്കുകയാണ്. കമല്‍ഹാസന്‍ അവതാരമായ തമിഴ് ബിഗ് ബോസ്സിലെ മത്സരാര്‍ത്ഥിയും നടനുമായ ഡാനിയല്‍ ആനി പോപ്പാണ് വിവാഹിതനായിരിക്കുന്നത്. തന്റെ കാമുകിയായ ഡെനിഷയെ രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നുവെന്നും കുടുംബ പ്രശ്നങ്ങള്‍ കാരണമാണ് പുറത്ത് പറയാതിരുന്നതെന്നും ഡാനിയേല്‍ ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തി.
