ശ്രീവിദ്യയ്ക്ക് മികച്ച നടിയ്ക്കുള്ള പുരസ്കാരം നൽകിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍. അറുപത്തഞ്ചാമത് ദേശീയ പുരസ്‌കാര പ്രഖ്യാപനത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നല്‍കി കഴിഞ്ഞെങ്കിലും അതിനെ ചുറ്റിപ്പറ്റി വിവാദങ്ങളും ആരോപണങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ശേഖര്‍ കപൂറിന്റെ പുതിയ വെളിപ്പെടുത്തൽ.
മികച്ച നടിക്കുള്ള പുരസ്‌കാരം ശ്രീദേവിക്കല്ല നല്‍കാനിരുന്നതെന്ന വെളിപ്പെടുത്തലുമായി ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ രംഗത്തെത്തിയിരിക്കയാണ്. 'മോം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ശ്രീദേവിയെ മികച്ച നടിയായി തിരഞ്ഞെടുത്തത്. ശ്രീദേവിയെ മികച്ച നടിക്കുള്ള പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കരുതെന്ന് മറ്റു ജൂറി അംഗങ്ങളോട് പറഞ്ഞിരുവെന്നാണ് ദേശീയ അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ വ്യക്തമാക്കിയിരിക്കുന്നത്. ശ്രീദേവിയുമായി ജൂറിയിലെ എല്ലാവര്‍ക്കും വൈകാരികമായ ബന്ധമുണ്ട്.
പക്ഷെ ശ്രീദേവി മരണപ്പെട്ടു എന്ന കാരണത്താല്‍ അവര്‍ക്ക് അവാര്‍ഡ് നല്‍കരുതെന്ന് താന്‍ പറഞ്ഞിരുന്നതായും ശേഖര്‍ കപൂര്‍ പറഞ്ഞു. ഇത്തരത്തില്‍ അവാര്‍ഡ് നല്‍കുന്നത് മറ്റ് താരങ്ങളുടെ ആത്മവിശ്വാസം ചോര്‍ത്തുമെന്നും ശേഖര്‍ കപൂര്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.എല്ലാ ദിവസവും ഞാന്‍ ഇവിടെ വന്ന് ജൂറി അംഗങ്ങളോട് ഒരിക്കല്‍ കൂടി വോട്ട് രേഖപ്പെടുത്താന്‍ ആവശ്യപ്പെടാറുണ്ടായിരുന്നു. എല്ലാ അഭിനേതാക്കളെയും വിലയിരുത്തിയശേഷം ശ്രീദേവി ഈ ലിസ്റ്റില്‍ ഉണ്ടാകാന്‍ പാടില്ലെന്ന് പറഞ്ഞിരുന്നതാണ്. ശ്രീദേവിയായിരിക്കരുത് അവാര്‍ഡ് നേടുന്നത് എന്ന കാര്യത്തില്‍ എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതിനായി ഞാന്‍ ഒരുപാട് പോരാടിയതുമാണ്.