രജനീകാന്തും നയൻതാരയും ഒന്നിക്കുന്ന ദർബാറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

115 0

സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായെത്തുന്ന ദർബാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു . സംവിധായകൻ എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. 

എ ആർ മുരുഗദോസും രജനീകാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദർബാർ. ചിത്രത്തില്‍ ഇരട്ടവേഷത്തിലായിരിക്കും രജനികാന്ത് അഭിനയിക്കുക. 

ചന്ദ്രമുഖി, കുശേലൻ, ശിവജി എന്നീ ചിത്രങ്ങൾക്കു ശേഷം നയൻതാര തലൈവർക്ക് ഒപ്പം അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ദർബാറിനുണ്ട്.

തുപ്പാക്കി, ഗജിനി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ മുരുഗദോസ് സർക്കാറിനു ശേഷം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ദർബാർ. ലൈക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിൽ അനിരുദ്ധ രവിചന്ദെര്‍ ആണ് സംഗീതസംവിധായകൻ.

Related Post

'മധുരരാജ' 200 കോടി ക്ലബ്ബില്‍ പുഷ്പം പോലെ കയറും; സന്തോഷ് പണ്ഡിറ്റ് 

Posted by - Apr 11, 2019, 03:35 pm IST 0
വിഷു റിലീസ് ആയി തീയേറ്ററുകളില്‍ എത്താനിരിക്കുന്ന മമ്മൂട്ടി ചിത്രം 'മധുരരാജ'യുടെ ബോക്‌സ്ഓഫീസ് പ്രവചിച്ച് സന്തോഷ് പണ്ഡിറ്റ്. 'പുലിമുരുകന്റെ'  സംവിധായകനും തിരക്കഥാകൃത്തും വീണ്ടും ഒരുമിക്കുന്ന ചിത്രം 'പുലിമുരുകന്റെ' എല്ലാ…

പൃഥ്വിരാജിന് സ്വന്തം സിനിമ കമ്പനി

Posted by - Mar 11, 2018, 07:58 am IST 0
പൃഥ്വിരാജിന് സ്വന്തം സിനിമ കമ്പനി   ഓഗസ്റ്റ് സിനിമാസുമായി കൂട്ട് വിട്ട് പൃഥ്വിരാജ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന പേരിൽ സിനിമ കമ്പനി തുടങ്ങുന്നു. ഒരുവർഷം മുൻപാണ് ഓഗസ്റ്റ്…

ചിത്രീകരണത്തിനിടയില്‍ പ്രശസ്ത സംവിധായകന്‍ കൊല്ലപ്പെട്ടു

Posted by - May 8, 2018, 05:42 pm IST 0
ചിത്രീകരണത്തിനിടയില്‍ പ്രശസ്ത സംവിധായകന്‍  ജിറാഫിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.  47കാരനായ കാര്‍ലോസ് കാര്‍വാലോയാണ് കൊല്ലപ്പെട്ടത്. ജിറാഫിന്റെ തലകൊണ്ടുള്ള ഇടിയേറ്റ് ഏതാണ്ട് അഞ്ച് മീറ്റര്‍ ഉയരത്തിലേക്കു തെറിച്ചു പോയ കാര്‍ലോസ്…

പ്രമുഖ സംവിധായകന്റെ ലൈംഗിക പീഡനത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി

Posted by - Jul 12, 2018, 05:50 am IST 0
ഹൈദരാബാദ്: നാനി, റാണ ദഗ്ഗുബട്ടിയുടെ സഹോദരന്‍, പ്രമുഖ സംവിധായകര്‍ തുടങ്ങി നിരവധിപ്പേര്‍ക്കെതിരെ തെളിവുകള്‍ സഹിതമാണ് ശ്രീ റെഡ്ഡി ആരോപണം ഉയര്‍ത്തിയത്. തെലുങ്ക് സിനിമയിലെ ചൂഷണങ്ങള്‍ക്കെതിരെ മേല്‍വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചതോടെ…

മാണിക്യ മലരിന് പുതിയ റെക്കാഡ് 

Posted by - Mar 10, 2018, 08:23 am IST 0
മാണിക്യ മലരിന് പുതിയ റെക്കാഡ്  ഒമർ ലുലു സംവിധാനം ചെയ്യുന്ന  ഒരു അഡാർ ലൗ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ചലച്ചിത്ര ഗാനത്തിന് പുതിയ…

Leave a comment