ലൂസിഫർ 100 കോടി ക്ലബ്ബിൽ

108 0

തിയേറ്ററുകളിൽ നിറഞ്ഞോടുന്ന മോഹൻലാൽ ചിത്രം ലൂസിഫറിന്റെ കളക്ഷൻ നൂറ് കോടി പിന്നിട്ടതായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു. മലയാളം സിനിമാ മേഖലയിൽ നിന്നും രണ്ടാമത്തെ സിനിമയാണ് നൂറ് കോടി ക്ലബ്ബിലെത്തുന്നത്.  നേരത്തെ മോഹൻലാൽ അഭിനയിച്ച പുലിമുരുകനും നൂറ് കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു.

പ്രേക്ഷകർ ആവേശത്തോടെ നെഞ്ചേറ്റിയത് കൊണ്ടാണ് ഇപ്പോഴത്തെ നേട്ടം സ്വന്തമായതെന്ന് സിനിമയുടെ നിർമാതാക്കളായ ആശീർവാദ് സിനിമാസ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

പോസ്റ്റ് ഇങ്ങനെ :

പ്രിയപ്പെട്ടവരേ,

വളരെ സന്തോഷമുള്ള ഒരു വാർത്ത നിങ്ങളെ അറിയിക്കാനാണ് ഈ കുറിപ്പ്. ഞങ്ങളുടെ 'ലൂസിഫർ' എന്ന സിനിമ നൂറു കോടി ഗ്രോസ് കളക്ഷൻ എന്ന മാന്ത്രിക വര ലോക ബോക്‌സോഫിസിൽ കടന്നു എന്നറിയിച്ചുകൊള്ളട്ടെ. 

റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളിൽ ഇത് സാധ്യമായത് നിങ്ങളേവരും ഈ സിനിമയെ സ്‌നേഹാവേശത്തോടെ നെഞ്ചിലേറ്റിയത് കൊണ്ടും ഈശ്വരാനുഗ്രഹം കൊണ്ടുമാണ്. 

ഇതാദ്യമായാണ് കളക്ഷൻ വിവരങ്ങൾ ഔദ്യോഗികമായി നിങ്ങളോടു ഞങ്ങൾ പങ്കുവയ്ക്കുന്നത്. കാരണം, മലയാള സിനിമയുടെ ഈ വൻ നേട്ടത്തിന് കാരണം നിങ്ങളുടെ ഏവരുടെയും സ്‌നേഹവും നിങ്ങൾ തന്ന കരുത്തും ആണ്. ഇത് നിങ്ങളെ തന്നെയാണ് ആദ്യം അറിയിക്കേണ്ടത്. വലിയ കുതിപ്പാണ് 'ലൂസിഫർ' നടത്തിക്കൊണ്ടിരിക്കുന്നത്.

നിങ്ങളെയേവരെയും ഈ സിനിമയിലൂടെ രസിപ്പിക്കാൻ കഴിഞ്ഞു എന്നത് വലിയ ഒരു കാര്യമാണ് ഞങ്ങൾക്ക്. ഇന്ത്യൻ സിനിമ വ്യവസായം ഒന്നടങ്കം 'ലൂസിഫ'റിനെ ഉറ്റു നോക്കുന്ന ഈ വേളയിൽ, നമുക്ക് ഏവർക്കും അഭിമാനിക്കാം, ആഹ്ലാദിക്കാം.

എന്ന്,

നിങ്ങളുടെ സ്വന്തം

Team L 

Related Post

പ്രശസ്ത സംവിധായകന്‍ അജയന്‍ അന്തരിച്ചു

Posted by - Dec 13, 2018, 07:41 pm IST 0
പെരുന്തച്ചന്‍ സിനിമയുടെ സംവിധായകന്‍ അജയന്‍ അന്തരിച്ചു.പെരുന്തച്ചന്‍ എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികളുടെ സിനിമാ പ്രേമികളുടെ മനസില്‍ ഇടം നേടിയ സംവിധായകനാണ് അജയന്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍…

മലയാളത്തിന്റെ 'മധുവസന്തതിന്' മുംബൈയുടെ ആദരം 

Posted by - Mar 26, 2019, 04:57 pm IST 0
മുംബൈ: മലയാളത്തിന്റെ മഹാനടൻ പദ്മശ്രീ മധുവിന് മുംബൈ മലയാളികളുടെ സ്നേഹാദരം. 55 വർഷം മലയാള ചലച്ചിത്ര രംഗത്തു അദ്ദേഹം നൽകിയ സമഗ്ര സംഭാവനകളെ മാനിച്ചു "മധുവസന്തം 55…

യു​വ റാ​പ് ഗാ​യ​ക​ന്‍ മ​രി​ച്ച നി​ല​യി​ല്‍

Posted by - Sep 8, 2018, 07:59 am IST 0
ക​ലി​ഫോ​ര്‍​ണി​യ: അ​മേ​രി​ക്ക​ന്‍ സം​ഗീ​ത​പ്ര​മി​ക​ളെ ഹ​രം കൊ​ള്ളി​ച്ച യു​വ റാ​പ് ഗാ​യ​ക​ന്‍ മാ​ക് മി​ല്ല​റെ(26) മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മാ​ക് മി​ല്ല​ര്‍ എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന മാ​ര്‍​ക്കം ജെ​യിം​സ്…

പബ്ജി ഗെയിം നിരോധിക്കണമെന്ന് വിദ്യാര്‍ത്ഥി സംഘടന

Posted by - Jan 17, 2019, 08:32 am IST 0
പബ്ജി ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്മീരില്‍ വിദ്യാര്‍ത്ഥി സംഘടന രംഗത്ത്. യുവാക്കളുടെ ഹരമായി മാറിയ പബ്ജി ഗെയിമിന് വിദ്യാര്‍ത്ഥികള്‍ അടിമപ്പെട്ടിരിക്കുകയാണെന്നും ഗെയിം ഉടന്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ട്…

 പേളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹിതരായി.  

Posted by - May 5, 2019, 10:50 pm IST 0
നടിയും അവതാരകയുമായ പേളി മാണിയും സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദും വിവാഹിതരായി. ചൊവ്വരപ്പള്ളിയില്‍ വച്ചാണ് വിവാഹം നടന്നത്. തുടര്‍ന്ന് നെടുമ്പാശേരി സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച് വിവാഹസത്കാരം…

Leave a comment