വമ്പൻ ട്വിസ്റ്റുമായി ലൂസിഫറിന്റെ ക്യാരക്ടര്‍ പോസ്റ്റർ

163 0

കൊച്ചി: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സുകുമാരന്‍റെ സംവിധാനത്തിലൊരുങ്ങുന്ന മോഹന്‍ലാല്‍ നായകാനായെത്തുന്ന ലൂസിഫര്‍. ചിത്രത്തിന്‍റെ 27-ാമത്തെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്ന് പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്ററിലാണ് ആരാധകരെ ഞെട്ടിച്ച പൃഥ്വിരാജിന്റെ സര്‍പ്രൈസ് പുറത്താകുന്നത്. 

ലൂസിഫറില്‍ പൃഥ്വിരാജ് അഭിനയിക്കുന്നു എന്നുളളതാണ് ഏറ്റവും പുതിയ വിവരം. പൃഥ്വി തന്നെയാണ് ഫേസ്ബുക്കിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും ഈ വിവരം പുറത്തുവിട്ടത്. സയെദ് മസൂദ് എന്ന കഥാപാത്രത്തെയാണ് ലൂസിഫറില്‍ പൃഥ്വിരാജ് അവതരിപ്പിക്കുക. 

മാര്‍ച്ച് 28ന് റിലീസ് ചെയ്യുന്ന ലൂസിഫറിന്‍റെ പ്രമോഷന്‍ പരിപാടികളുടെ ഭാഗമായി 26 കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തിറക്കിയത് ശ്രദ്ധ നേടിയിരുന്നു. 

ഇപ്പോഴിതാ ആരും പ്രതീക്ഷിക്കാത്ത വമ്പന്‍ ട്വിസ്റ്റുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. 

ചിത്രത്തിലെ 27-ാമന്‍ ആരെന്നുളള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതിനിടെയാണ് പൃഥ്വിരാജ് സര്‍പ്രൈസ് പുറത്ത് വിട്ടത്. ആദ്യമായാണ് പൃഥ്വിരാജും മോഹന്‍ലാലും ഒരുമിച്ച് അഭിനയിക്കുന്നത്. 

പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍ എത്തുന്നത്. 

മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ പ്രതിനായകനാവുന്നത് വിവേക് ഒബ്റോയ് ആണ്. 

ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, സംവിധായകന്‍ ഫാസില്‍, മംമ്ത മോഹന്‍ദാസ്, ജോണ്‍ വിജയ് എന്നിങ്ങനെ വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.

Related Post

പ്രശസ്‌ത ബോളിവുഡ് നടി അന്തരിച്ചു

Posted by - Jul 17, 2018, 11:29 am IST 0
മുംബൈ : പ്രശസ്‌ത ബോളിവുഡ് നടി റീത്താ ഭാദുരി (62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റീത്താ ഇന്നലെ…

'മധുരരാജ' 200 കോടി ക്ലബ്ബില്‍ പുഷ്പം പോലെ കയറും; സന്തോഷ് പണ്ഡിറ്റ് 

Posted by - Apr 11, 2019, 03:35 pm IST 0
വിഷു റിലീസ് ആയി തീയേറ്ററുകളില്‍ എത്താനിരിക്കുന്ന മമ്മൂട്ടി ചിത്രം 'മധുരരാജ'യുടെ ബോക്‌സ്ഓഫീസ് പ്രവചിച്ച് സന്തോഷ് പണ്ഡിറ്റ്. 'പുലിമുരുകന്റെ'  സംവിധായകനും തിരക്കഥാകൃത്തും വീണ്ടും ഒരുമിക്കുന്ന ചിത്രം 'പുലിമുരുകന്റെ' എല്ലാ…

ദേവയാനി പുനരവതരണത്തിനൊരുങ്ങുന്നു

Posted by - Mar 3, 2020, 10:35 am IST 0
മുംബൈയിലെ പ്രശസ്ത നാടകപ്രവർത്തകനായ വളപ്പിൽ മധുവിന്റെ ഓര്മകളോടെ അദ്ദേഹത്തിന്റെ പ്രശസ്ത നാടകങ്ങളിലൊന്നായ ദേവയാനിയുടെ പുനഃരാവതരണത്തിനൊരുങ്ങുകയാണ് കല്യാൺ സാരഥി തിയറ്റേഴ്‌സ്  ഇതോടനുബന്ധിച്ചു നാടകത്തിന്റെ സ്മരണിക പ്രകാശനം ചെയ്യുകയുണ്ടായി  ഒക്ടോബറിൽ…

പ്രമുഖ നടന്‍ മനോജ് പിള്ള അന്തരിച്ചു

Posted by - Jun 22, 2018, 10:08 am IST 0
തിരുവനന്തപുരം: പ്രമുഖ സിനിമാ – സീരിയല്‍ നടന്‍ മനോജ് പിള്ള(43) അന്തരിച്ചു. കരള്‍ രോഗത്തേത്തുടര്‍ന്ന് ചികിത്സയിലിരിക്കേയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കൊല്ലം കുണ്ടറ സ്വദേശിയാണ്. ചന്ദനമഴ, അമല, മഞ്ഞുരുകും…

Leave a comment