സംവിധായകന്‍ അരുണ്‍ ഗോപി വിവാഹിതനായി.സൗമ്യ ജോണാണ് വധു. മെര്‍ലിന്‍ ജോണിന്റെയും നിര്യാതനായ ജോണ്‍ മൂഞ്ഞേലില്‍ ദമ്ബതികളുടെ മകളും കൊച്ചി വൈറ്റില സ്വദേശിനിയുമായ സൗമ്യ. ഇരുവരുടെയും നീണ്ടനാള്‍ പ്രണയമാണ് സഫലമായത്. വൈറ്റില പള്ളിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ നടന്‍ ദിലീപ്, കലാഭവന്‍ ഷാജോണ്‍, ടോമിച്ചന്‍ മുളകുപാടം, തിരക്കഥാകൃത്ത് ഉദയകൃഷ്ണ തുടങ്ങിയവരും, സുഹൃത്തുക്കളും, ബന്ധുക്കളുമാണ് പങ്കെടുത്തത്. സെന്റ് തെരേസാസ് കോളേജിലെ ലെക്ച്ചറാണ് സൗമ്യ.
