തൃശൂര്: സിനിമാ ഷൂട്ടിംഗിനിടെ സെറ്റില് കുഴഞ്ഞുവീണ് ആശുപത്രിയില് പ്രവേശിപ്പിച്ച നടന് മരിച്ചു. കുഞ്ഞുമുഹമ്മദ് (കുഞ്ഞിക്ക- 68) ആണ് മരിച്ചത്. സത്യന് അന്തിക്കാടിന്റെ "ഞാന് പ്രകാശന്' എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ എറണാകുളത്തുവച്ചായിരുന്നു സംഭവം. എറണാകുളം ആസ്റ്റര് മെഡിസിറ്റി ആശുപത്രിയില് ചികിത്സയിലിരിക്കെ വൈകിട്ടു മരിക്കുകയായിരുന്നു. നൂറോളം ചിത്രങ്ങളില് ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
