അനിൽ കപൂറിന്റെ മകൾ സോനം കപൂർ ഉടൻതന്നെ വിവാഹിതയാകും. ആനന്ദ് അഹുജയുമായുള്ള നീണ്ടകാലത്തെ പ്രണയത്തിനൊടുവിൽ അടുത്തമാസം വിവാഹം നടക്കും എന്നാണ് ബോളിവുഡിൽ പ്രചരിക്കുന്ന വാർത്ത. വിവാഹ ദിവസം എപ്പോഴാണെന്ന് ഔദ്യോഗിഗമായി വെളിപ്പെടുത്തിട്ടില്ല.
കരിയർ തുടങ്ങിയ കാലം മുതൽക്ക് തന്നെ മാധ്യമങ്ങൾ തന്നോടും കുടുംബത്തോടൊപ്പവും ഉണ്ട് അതിനാൽ ശരിയായ സമയം വരുമ്പോൾ എല്ലാം മാധ്യമങ്ങളുമായി പങ്കുവെക്കുമെന്ന് അനിൽ കപൂർ വ്യക്തമാക്കി.
പരിമിതികൾ ഉള്ളതുകൊണ്ട് ജനീവയിൽ വെച്ച് നടത്താനിരുന്ന വിവാഹം മുംബൈയിൽ വെച്ച് നടത്താനാണ് തീരുമാനം.
