3079 തിയേറ്ററുകളിൽ ലൂസിഫർ

87 0

ആരാധകർ ആവേശപൂർവം കാത്തിരിക്കുന്ന ലൂസിഫർ ഇന്ന് ലോകവ്യാപകമായി 3079 തിയേറ്ററുകളിൽ റിലീസ് ചെയ്യും. കേരളത്തിൽ 400 തിയേറ്ററുകളിലാണ് ലൂസിഫർ എത്തുന്നത്. രാവിലെ 7 മണിക്കാണ് ആദ്യ പ്രദർശനം.

പൃഥ്വിരാജ് സംവിധായകന്റെ കുപ്പായമണിയുന്ന ലൂസിഫറിലെ ഒരു നിർണായക രംഗത്ത് താരം പ്രത്യക്ഷപ്പെടുന്നുമുണ്ട്. സായേദ് മസൂദ് എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ലൂസിഫറിൽ പൃഥ്വിരാജ് അഭിനയിക്കുന്ന വാർത്തയും കാരക്ടർ പോസ്റ്ററും പൃഥ്വിരാജ് തന്റെ ഒഫിഷ്യൽ ഫേസ് ബുക്ക് പേജിലൂടെ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ലൂസിഫറിന്റെ രചന നിർവഹിക്കുന്നത് മുരളിഗോപിയാണ്. ക്യാമറ: സുജിത് വാസുദേവ്. വിവേക് ഒബ്രോയ് , ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, ബൈജു സന്തോഷ്, ജോൺ വിജയ്, സുരേഷ്ചന്ദ്രമേനോൻ, മഞ്ജുവാര്യർ, തുടങ്ങിയവരും ലൂസിഫറിൽ അണിനിരക്കുന്നുണ്ട്.

Related Post

കേക്ക് മുറിച്ച് നൽകി പൃഥ്വിരാജിനെ അനുഗ്രഹിച്ച് ലാലേട്ടൻ

Posted by - Mar 29, 2019, 05:36 pm IST 0
'ലോകത്തിലെ ഏറ്റവും വലിയ ഡയറക്‌ടറായി മാറട്ടെ'- കേക്ക് മുറിച്ച് നൽകി തന്റെ സംവിധായകനോട് മലയാള സിനിമയുടെ വിസ്‌മയം പറഞ്ഞ വാക്കുകളാണിത്. ആ സംവിധായകൻ പൃഥ്വിരാജും താരം മോഹൻലാലുമാകുമ്പോൾ…

നടി മേഘ്‌നാ രാജ് വിവാഹിതയായി 

Posted by - Apr 30, 2018, 11:05 am IST 0
ബാംഗലൂരു: നടി മേഘ്‌നാ രാജ് വിവാഹിതയായി. ബാംഗലൂരുവിലെ കോറമംഗല സെയ്ന്റ് ആന്റണീസ് ഫ്രയറി പള്ളിയിലാണ് നടി മേഘ്‌നാ രാജും കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയും തമ്മിലുള്ള വിവാഹം…

മാണിക്യ മലരിന് പുതിയ റെക്കാഡ് 

Posted by - Mar 10, 2018, 08:23 am IST 0
മാണിക്യ മലരിന് പുതിയ റെക്കാഡ്  ഒമർ ലുലു സംവിധാനം ചെയ്യുന്ന  ഒരു അഡാർ ലൗ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ചലച്ചിത്ര ഗാനത്തിന് പുതിയ…

കാലയെ ഞെട്ടിച്ച് കമലഹാസന്റെ വിശ്വരൂപം: സോഷ്യല്‍ മീഡിയയില്‍ തരംഗമായി കുതിച്ച് പാഞ്ഞ് വിശ്വരൂപം ടീസര്‍

Posted by - Jun 12, 2018, 08:33 am IST 0
സോഷ്യല്‍ മീഡിയയില്‍ തരംഗമായി കുതിച്ച് പാഞ്ഞ് വിശ്വരൂപം 2 ടീസര്‍. കമല്‍ ഹാസന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയ ശേഷമുള്ള ആദ്യ സിനിമയുടെ ടീസറിനു വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. രാഷ്ട്രീയ…

ഒളിമ്പ്യന്‍ അന്തോണി ആദത്തിലെ ബാലതാരം വിവാഹിതനായി 

Posted by - Apr 30, 2018, 04:32 pm IST 0
മോഹന്‍ലാല്‍ നായകനായി എത്തിയ ഒളിമ്പ്യന്‍ അന്തോണി ആദത്തിൽ ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച അരുണ്‍ വിവാഹിതനായി. ഇന്ന് തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹം. അശ്വതിയാണ് വധു. ഡോക്ടറായി…

Leave a comment