കൊച്ചി: താമസം മാറാൻ നഗരസഭ നൽകിയ നോട്ടീസിലെ സമയപരിധി ഇന്ന് അവസാനിക്കും . ഒഴിയില്ലെന്ന നിലപാടിൽ ഉറച്ച് മരടിലെ ഫ്ളാറ്റ് ഉടമകൾ. നോട്ടീസ് കൈപ്പറ്റിയ 12 ഫ്ളാറ്റുടമകൾ ഒഴിയില്ലെന്ന് നഗരസഭാ സെക്രട്ടറിയെ രേഖാമൂലം അറിയിച്ചിരുന്നു. സുപ്രീം കോടതി ഉത്തരവിട്ട ഫ്ളാറ്റുകളിലെ താമസക്കാർ പ്രതിഷേധം കടുപ്പിച്ചു .ഇന്നു മുതൽ നഗരസഭയ്ക്കു മുന്നിൽ നിരാഹാരം ഇരിക്കും.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർ ഇന്ന് മരടിലെ ഫ്ലാറ്റിൽ സന്ദർശനം നടത്തി. മരട് ഫ്ലാറ്റ് കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ പുതിയ റിപ്പോർട്ട് നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മരടിലെ ഫ്ലാറ്റുടമകൾക്കൊപ്പമാണെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. നിയമവശം നോക്കി സർക്കാർ വേണ്ടത് ചെയ്യുമെന്നും കോടിയേരി വ്യക്തമാക്കി.