കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ യുവജന സംഘടനകൾ പ്രതിഷേധിച്ചു. കുസാറ്റില്‍ വൈസ് ചാന്സലര്മാരുടെ യോഗത്തിന് നേതൃത്വം നല്‍കാനെത്തിയ ഗവര്‍ണര്‍ക്ക് നേരെയാണ് പ്രതിഷേധിച്ചത് .
കുസാറ്റിന്റെ പ്രധാന കവാടത്തിനു മുന്നിലാണ് പ്രകടനമായെത്തിയ യു.ഡി.എഫ്. യുവജന സംഘടന പ്രവര്‍ത്തകര്‍ നിന്നിരുന്നത് . എന്നാൽ മറ്റൊരു വഴിയിലൂടെ ഗവര്‍ണറെ പോലീസ് സര്‍വകലാശാലയിലെത്തിച്ചു. ഏതാനും പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി.
.