കൊച്ചി: സി.ബി.എസ്.ഇ അംഗീകാരമില്ലാത്ത സ്‌കൂള്‍ നടത്തി വിദ്യാര്‍ഥികളെ കബളിപ്പിച്ച കേസില്‍ തോപ്പുംപടി അരൂജ ലിറ്റില്‍ സ്റ്റാഴ്സ് സ്‌കൂള്‍ മാനേജരെ പോലീസ് കസ്റ്റഡിയിലെടുത്തു. അംഗീകാരമില്ലാത്ത സ്കൂൾ ആയതിനാൽ 29 വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ പത്താംക്ലാസ് പരീക്ഷ എഴുതാന്‍ സാധിക്കാതെ വന്നു. ഇ തോടെയാണ് സ്‌കൂള്‍ മാനേജര്‍ക്കെതിരേ വഞ്ചനാക്കുറ്റം ചുമത്തി പോലീസ് കേസ് എടുത്തിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്ന വിവരം നേരത്തെ സ്‌കൂള്‍ മാനേജ്മെന്റിന് അറിയാമായിരുന്നു. എന്നാല്‍ ഇതെല്ലാം മറച്ചുവെക്കുകയായിരുന്നുവെന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്.
