കൊച്ചി: പാലാരിവട്ടത്ത് കുഴിയില്‍ വീണു യുവാവ് മരിച്ച സംഭവത്തില്‍ എറണാകുളം സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.എന്‍. സുര്‍ജിത്, നിരത്ത് പരിപാലന വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ഇ.പി. സൈനബ, അസിസ്റ്റന്റ് എന്‍ജിനീയര്‍ പി.കെ. ദീപ, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ സൂസന്‍ തോമസ്എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന്റെ പേരിലാണ് സസ്‌പെന്‍ഷന്‍. മന്ത്രി ജി. സുധാകരന്റെ നിര്‍ദേശപ്രകാരമാണ് നടപടി.
