കൊച്ചി: സുപ്രീംകോടതി ഉത്തരവ് പ്രകാരം മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന നടപടികള്‍ ആരംഭിച്ചു. പൊളിക്കുന്നതിന് മുന്നോടിയായി ആല്‍ഫാ വെഞ്ചേഴ്‌സ് ഫ്‌ളാറ്റില്‍ തൊഴിലാളികള്‍ പൂജ നടത്തി. ചെന്നൈ ആസ്ഥാനമായുള്ള വിജയ സ്റ്റീല്‍ എന്ന കമ്പനിയാണ് ഫ്‌ളാറ്റ് പൊളിക്കുന്നത്. മുംബൈ ആസ്ഥാനമായുള്ള എഡിഫൈ എഞ്ചിനീയേഴ്‌സ് എന്ന കമ്പനിക്കാണ് മറ്റു ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള ചുമതല.
