ന്യൂ ഡൽഹി: മരടിൽ അനധികൃതമായി നിർമ്മിച്ച ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിൽ ചീഫ് സെക്രട്ടറിക്ഷമ ചോദിച്ചു . കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്നും ചീഫ് സെക്രട്ടറി കോടതിയിൽ അറിയിച്ചു. കോടതി വിധിയുമായി ബന്ധപ്പെട്ട് ഫ്ലാറ്റുകൾ പൊളിച്ച് നീക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചു . മരടിലെ അനധികൃത ഫ്ലാറ്റുകൾ ഇന്ന് പൊളിച്ചുനീക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ വിധി. ഫ്ലാറ്റുടമകൾ ഫ്ലാറ്റ് പൊളിച്ചുനീക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർത്തുന്ന സാഹചര്യം കാരണമാണ് നിലവിൽ ഫ്ലാറ്റുകൾ പൊളിക്കാത്തത്.
