കൊച്ചി: മരട് ഫ്‌ളാറ്റ് പൊളിക്കുന്ന നടപടികളുടെ തുടക്കമായി വാട്ടര്‍ അതോറിറ്റിയും കെഎസ്ഇബിയും ഫ്‌ളാറ്റുകള്‍ക്ക് മുന്നില്‍ നോട്ടീസ് പതിപ്പിച്ചു. കുടിവെള്ള വിതരണവും വൈദ്യുതിയും വിച്ഛേദിക്കുമെന്ന മുന്നറിയിപ്പുള്ള നോട്ടീസാണ് പതിപ്പിച്ചത്. ഫ്ളാറ്റുകൾക്കു മുന്നിൽ പോലീസ് സുരക്ഷയും വർധിപ്പിച്ചു.
നഗരസഭ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ഫ്‌ളാറ്റുകളില്‍ നോട്ടീസ് പതിപ്പിച്ചത്. സെപ്തംബര് 27 ന് എല്ലാ നടപടിയും പൂർത്തിയാക്കുമെന്ന് നഗരസഭാ വ്യക്തമാക്കി.
