കൊച്ചി: ഹൈക്കോടതി കേസെടുത്താലും മഴ മാറാതെ തകര്‍ന്ന റോഡുകള്‍ നന്നാക്കാൻ സാധിക്കുകയില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ കൊച്ചിയിൽ പറഞ്ഞു . കൊച്ചിയിലെ റോഡുകള്‍ നന്നാക്കാത്തതിൽ സര്‍ക്കാരിനെതിരെ ഹൈക്കോടതി സ്വമേധയാ കേസേടുത്തിരുന്നു .ഈ സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
പഞ്ചായത്ത് കോര്‍പറേഷന്‍ റോഡുകളുടെ ദുരവസ്ഥയിൽ ധനവകുപ്പിനെയും അദ്ദേഹം കുറ്റപ്പെടുത്തി. ഒറ്റത്തവണ അറ്റകുറ്റപ്പണിക്കായി മൂന്നു വര്‍ഷമായി സര്‍ക്കാര്‍ ഒരു പൈസപോലും അനുവദിച്ചിട്ടില്ലെനും അദ്ദേഹം പറഞ്ഞു.
പിഡബ്ല്യുഡി റോഡുകളേക്കാള്‍ കഷ്ടത്തിലാണ് പഞ്ചായത്ത് കോര്‍പറേഷന്‍ റോഡുകളുടെ അവസ്ഥ. അവരെക്കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സര്‍ക്കാര്‍ ഫണ്ട് ലഭിക്കാതെ പഞ്ചായത്തുകള്‍ക്ക് എന്ത് ചെയ്യാനാകുമെന്നും അദ്ദേഹം ചോദിച്ചു.