കൊച്ചി: പൊന്നുരുന്നിയിലെ മെഡോൾ സ്കാനിംഗ് സെന്‍ററിൽ വൻ തീപിടുത്തം. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. തീപിടുത്തത്തിൽ കെട്ടിടത്തിന്റെ രണ്ട് നിലകൾ പൂർണമായും കത്തി നശിച്ചു. അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
