ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ഏറ്റവും പുതിയ സ്റ്റാറ്റിക്സ് അനുസരിച്ച് കടബാദ്ധ്യതരുടെ എണ്ണം ഏഴ് മില്യണ്‍ ആയി വര്‍ദ്ധിച്ചു. ജര്‍മനിയിലെ തൊഴിലില്ലായ്മക്ക് കുറവ് വന്നെങ്കിലും സാധാരണക്കാരുടെ കടം വര്‍ദ്ധിക്കുകയാണ്.
വീടുകളുടെ വാടക, ഹീറ്റിങ്ങ്, കറന്റ്, വെള്ളം, അത്യാവശ്യ ഇന്‍ഷ്വറന്‍സുകള്‍, ഭക്ഷണം എന്നിവ കഴിഞ്ഞാല്‍ ബാക്കി പണം തികയാതെ കടം വാങ്ങി ജീവിതം നയിക്കുകയാണ് ആളുകള്‍. സര്‍ക്കാരിന്റെ ഹാര്‍ട്ട് 4 സഹായം കിട്ടാനുള്ള വരുമാന പരിധി പ്രതിമാസം 500 യൂറോ ആക്കിയതും വളരെയേറെ ആളുകളെ കഷ്ടത്തിലാക്കി.
ഇതിനിടയില്‍ ജര്‍മനിയില്‍ ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്ന അഭയാര്‍ത്ഥികളെ സംരക്ഷിക്കാനുള്ള ചിലവ് ജര്‍മന്‍ ജനതയെ സഹായിക്കാന്‍ സര്‍ക്കാരിനെ അപ്രാപ്യരാക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെ ദരിദ്രരുടെ എണ്ണവും ഞെട്ടിപ്പിക്കുന്നതാണെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ വെളിപ്പെടുത്തി.