പോണ്‍വീഡിയോ അടിമകളെ കാത്തിരിക്കുന്നത് വന്‍ദുരന്തം  

59 0

മനുഷ്യരില്‍ ലൈംഗികവികാരത്തെ ഉണര്‍ത്താന്‍ സഹായിക്കുന്നത് തലച്ചോറില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഡോപോമിന്‍ എന്ന രാസത്വരകമാണ്. എതിര്‍ലിംഗത്തില്‍ പെട്ടവരുടെ സ്പര്‍ശമോ സാമീപ്യമോ ഉണ്ടാകുമ്പോള്‍ ഡോപോമിന്‍ തലച്ചോറില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. ചെറിയ അളവില്‍ ഇത് ഉല്‍പാദിപ്പിക്കപ്പെട്ടാലും മനുഷ്യര്‍ക്ക് ലൈംഗികവികാരം ഉണരുന്നു, ലൈംഗികോത്തേജനം ഉണ്ടാകുന്നു. എന്നാല്‍ അവസരം കിട്ടുമ്പോഴെല്ലാം നെറ്റില്‍ ലൈംഗിക ചിത്രങ്ങളും വീഡിയോകളും ആസ്വദിക്കുന്നവരില്‍ ഡോപോമിന്‍ വലിയ അളവിലാണ് ഉല്‍പാദിപ്പിക്കപ്പെടുന്നത്.

എതിര്‍ലിംഗത്തില്‍ പെട്ടവരുടെ സ്പര്‍ശനം ഉണ്ടാകുമ്പോള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നതിനേക്കാള്‍ അധികമായി ലൈംഗിക വീഡിയോകള്‍ കാണുമ്പോള്‍ ഈ രാസത്വരകം ഉണ്ടാകുന്നത് എങ്ങനെയെന്നും ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഉണ്ടാകാനിടയുള്ള ലൈംഗികബന്ധമല്ല, നെറ്റിലെ ചിത്രങ്ങളിലും വീഡിയോകളിലും തെളിയുന്നത്. നെറ്റില്‍ വീഡിയോകളിലെ ഇണകള്‍ യഥാര്‍ത്ഥ ലൈംഗികസമ്പര്‍ക്കമല്ല നടത്തുന്നത്. അവര്‍ അഭിനയിക്കുകയാണ്. അവരുടെ നിറംപിടിപ്പിച്ച, യാഥാര്‍ത്ഥ്യമല്ലാത്ത കേളികളാണ് അമിതമായ ഡോപോമിനെ തലച്ചോറില്‍ സൃഷ്ടിക്കുന്നത്.

വലിയ അളവില്‍ ഡോപോമിന്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ആളുകളില്‍ ചെറിയ അളവില്‍ ഡോപോമിന്‍ ഉല്‍പാദിപ്പിക്കപ്പെട്ടാല്‍ എന്താകും സ്ഥിതി? നെറ്റിലും മറ്റും സെക്സ് ആസ്വദിക്കുന്നവരില്‍ യഥാര്‍ത്ഥ സെക്സ് ഏശില്ല. ലൈംഗികപങ്കാളി എത്ര പണിപ്പെട്ടാലും വലിയ അളവില്‍ ഇവരുടെ തലച്ചോറില്‍ ഡോപോമിന്‍ ഉല്‍പാദിപ്പിക്കപ്പെടുകയുമില്ല. അതായത് ലൈംഗികപങ്കാളിയുടെ സാധാരണഗതിയിലുള്ള സ്പര്‍ശനമോ ഗന്ധമോ ഉത്തേജനത്തെ സഹായിക്കാതെ വരുന്നു എന്ന് സാരം.

Related Post

ഒന്നു ശ്രദ്ധിച്ചാല്‍ കടക്കെണിയെ തിരിച്ചറിയാം, ഒഴിവാക്കാം  

Posted by - May 23, 2019, 04:44 am IST 0
ഇന്നത്തെ സമൂഹത്തില്‍ കടം ഒഴിവാക്കാനാവാത്ത ഒന്നാണ്. കടം വലിയൊരു ഉത്തരവാദിത്തമാണ് എന്ന തിരിച്ചറിവാണ് നമുക്കുണ്ടാകേണ്ടത്. പലരും കഴുത്തറ്റം കടത്തില്‍ മുങ്ങുമ്പോഴായിരിക്കും ഇക്കാര്യം മനസിലാക്കുക. ഒന്നു ശ്രദ്ധിച്ചാല്‍ കടക്കെണിയെ…

മണങ്ങള്‍ തിരിച്ചറിയാനുള്ള ശേഷി ലൈംഗികജീവിതത്തെ സ്വാധീനിക്കും  

Posted by - May 24, 2019, 11:10 pm IST 0
ഘ്രാണശക്തിയും ലൈംഗിക ജീവിതവും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനം തെളിയിക്കുന്നത്. നന്നായി മണങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന സ്ത്രീകളുടെ ലൈംഗിക ജീവിതം മികച്ചതായിരിക്കും എന്നാണ്…

കിടപ്പറയിലേക്ക് പോകുംമുമ്പ് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍  

Posted by - May 24, 2019, 11:06 pm IST 0
സന്തോഷകരമായ ദാമ്പത്യദീവിതത്തില്‍ ലൈംഗികത ഏറെ സുപ്രധാനമായ പങ്കാണ് വഹിക്കുന്നത്. ഭക്ഷണവും ലൈംഗികതയും തമ്മില്‍ ഏറെ ബന്ധങ്ങളുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. കിടപ്പറയിലേയ്ക്ക് പോകും മുമ്പ് കഴിക്കുന്ന ഭക്ഷണം ഉറക്കത്തെ…

ഭവന നിര്‍മാണത്തിന് 'ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീം'; മാര്‍ച്ച് വരെ 12,000 കോടി രൂപയുടെ സബ്സിഡി  

Posted by - May 23, 2019, 04:57 am IST 0
സര്‍ക്കാരിന്റെ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്‌കീം പ്രകാരം  മാര്‍ച്ച് വരെ 12,000 കോടി രൂപയുടെ സബ്സിഡി ഇഷ്യു ചെയ്തു. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് കേന്ദ്ര ഹൗസിങ്…

ഇലക്ട്രിക് കാറുകളെ പ്രോത്സാഹിപ്പിച്ച് എസ്ബിഐ  

Posted by - May 23, 2019, 04:51 am IST 0
ഇലക്ട്രിക് കാറുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഹന വായ്പകളുടെ കാര്യത്തില്‍ 20 ബേസിസ് പോയിന്റുകള്‍ ഡിസ്‌കൗണ്ട് വായ്പ അനുവദിച്ചു. വ്യാവസായിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍…

Leave a comment