ചുണ്ടുകള്‍ നോക്കി പ്രായം പറയാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക  

62 0

അഴകാര്‍ന്ന ചുണ്ടുകള്‍ സുന്ദരിമാര്‍ക്ക് അഹങ്കാരമാകുന്നതിനൊപ്പം പേടിസ്വപ്‌നവുമാണ്. മഞ്ഞുകാലമായാലും വേനല്‍ക്കാലമായാലും വരണ്ട് വിണ്ടുകീറിയ ചുണ്ടുകള്‍ എപ്പോഴും സുന്ദരിമാര്‍ക്ക് പേടസ്വപ്‌നമാണ്.  ചുണ്ടുകളുടെ ഭംഗി കാത്തുസൂക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ:

ചുണ്ടുകളിലെ വിളളല്‍ അകറ്റാന്‍ ഡോക്ടറുടെ നിര്‍ദേശമനുസരിച്ചു വാങ്ങുന്ന ക്രീമുകള്‍ മാത്രം പുരട്ടുക. പ്രായം കൂടുന്തോറും ചുണ്ടിന് മാറ്റങ്ങളുണ്ടാകും. ചിലരില്‍ ചുണ്ടുകളുടെ നിറം ഇരുളുന്നതായി കാണാറുണ്ട്. ചുണ്ടിന്റെ നിറത്തില്‍ വ്യത്യാസം വരാന്‍ കാരണങ്ങള്‍ പലതാണ്. ലിപ്സ്റ്റിക്കിന്റെ അമിതമായ ഉപയോഗമോ കാലാവധി കഴിഞ്ഞ ലിപ്സ്റ്റിക് ഇടുന്നതോ പാരമ്പര്യമോ പോഷകക്കുറവോ ആകാം ഇതിനു കാരണം.

ദിവസവും കിടക്കും മുന്‍പ് ചുണ്ടുകളില്‍ ഗ്ലിസറിന്‍ പുരട്ടിയാല്‍ ജലാംശം നഷ്ടപ്പെട്ട് ചുണ്ട് വരളാതെ കാക്കാം. ചുണ്ട് ഉണങ്ങുന്നതുകൊണ്ടുള്ള നിറവ്യത്യാസവും ഉണ്ടാകില്ല. പതിവായി ലിപ് ബാം ഉപയോഗിച്ചാല്‍ ചുണ്ടുകള്‍ വരണ്ടു വിണ്ടുകീറുന്നതു തടയാം. വൈറ്റമിന്‍ ഇയും ഗ്ലിസറിനും ബീസ് വാക്സുമാണ് മിക്ക ലിപ്ബാമുകളുടെയും ചേരുവകള്‍. അംഗീകൃതമായ നല്ല ബ്രാന്‍ഡുകളുടെ മാത്രം ലിപ് ബാമുകള്‍ തിരഞ്ഞെടുത്ത് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

ലിപ്സ്റ്റിക് പുരട്ടും മുന്‍പ് ലിപ് ബാം പുരട്ടിയാല്‍ ചുണ്ടുകള്‍ കറുക്കില്ല. രാത്രി കിടക്കുന്നതിനു മുന്‍പ് ലിപ്സ്റ്റിക് നീക്കിയ ശേഷം ആവണക്കെണ്ണ പുരട്ടുന്നതു നല്ലതാണ്.

കാല്‍ ചെറിയ സ്പൂണ്‍ പഞ്ചസാര സമം തേനില്‍ കലര്‍ത്തി ചുണ്ടുകളില്‍ മൃദുവായി പുരട്ടി മസാജ് ചെയ്യുക. അല്ലെങ്കില്‍ ഒരു ചെറിയ കഷണം നാരങ്ങയില്‍ അല്‍പം പഞ്ചസാര വിതറി ചുണ്ടില്‍ പതിയെ മസാജ് ചെയ്യുക. ഇവ പ്രകൃതിദത്തമായ ലിപ്സ്‌ക്രബിന്റെ ഫലം നല്‍കും. ഇവ നിര്‍ജീവ കോശങ്ങള്‍ നീക്കി ചുണ്ടുകള്‍ ഭംഗിയുള്ളതാകാന്‍ സഹായിക്കും. നിര്‍ജീവ കോശങ്ങള്‍ നീങ്ങുമ്പോള്‍ കൊളാജന്‍ ഉല്‍പാദിപ്പിക്കുന്നതാണു ഭംഗി വര്‍ധിക്കാനുള്ള കാരണം. ആഴ്ചയില്‍ രണ്ടു തവണ ഈ സ്‌ക്രബ് ഉപയോഗിക്കണം.

വൈറ്റമിന്‍ സി ധാരാളമടങ്ങിയ നാരങ്ങ, ഓറഞ്ച് തുടങ്ങിയവ ജ്യൂസ് ആയോ മറ്റേതെങ്കിലും വിധത്തിലോ ധാരാളമായി ഭക്ഷണത്തിലുള്‍പ്പെടുത്തുക. ദിവസേന പത്തോ പന്ത്രണ്ടോ ഗ്ലാസ് വെള്ളവും കുടിക്കണം. ഇവ ശീലമാക്കിയാല്‍ ചുണ്ടുകളുടെ യുവത്വം നിലനിര്‍ത്താം.

Related Post

വീണ്ടും ട്രന്‍ഡായി മുക്കുത്തി; വിവിധയിനം മുക്കുത്തികളെക്കുറിച്ച്  

Posted by - May 23, 2019, 05:42 am IST 0
വീണ്ടും മുക്കുത്തി ഒരു ട്രെന്‍ഡായി മാറുകയാണ്. പട്ടുപാവാടയും സെറ്റ്‌സാരിയും അണിയുമ്പോള്‍ മാത്രമാണ് പണ്ടൊക്കെ മുക്കുത്തി ധരിച്ചിരുന്നത്. എന്നാല്‍ ഇന്നാകട്ടെ ഏത് വസ്ത്രത്തിനോടൊപ്പവും മൂക്കുത്തിയാവാം. മറ്റ് ആഭരണങ്ങളൊന്നുമില്ലെങ്കിലും മുക്കുത്തി…

വിവാഹപ്പിറ്റേന്ന് ആകര്‍ഷണീയത തോന്നുന്ന വസ്ത്രങ്ങള്‍ ധരിക്കാം  

Posted by - May 23, 2019, 05:34 am IST 0
വിവാഹത്തിനുള്ള തയാറെടുപ്പുകളും ഒരുക്കങ്ങളും മാസങ്ങള്‍ക്കുമുന്നേ തുടങ്ങും. ചടങ്ങുകളില്‍ ധരിക്കേണ്ട വസ്ത്രങ്ങളും മറ്റും തെരഞ്ഞെടുക്കുന്നത് ഏറെ ആലോചിച്ച് വളരെ ശ്രദ്ധയോടുകൂടിയായിരിക്കും. എന്നാല്‍ വിവാഹത്തിന് ശേഷം വേണ്ട വസ്ത്രങ്ങളെ കുറിച്ച്…

സ്മാര്‍ട്ടാകാന്‍ മുടിയുടെ നീളത്തിലല്ല കാര്യം, സ്റ്റൈലിലാണ്  

Posted by - May 23, 2019, 05:39 am IST 0
പണ്ട് സ്ത്രീകളുടെ സൗന്ദര്യം അളക്കുന്നത് മുടിയുടെ നീളം നോക്കിയായിരുന്നു. മുട്ടറ്റം നീളമുള്ള മുടിയായിരുന്നു സൗന്ദര്യ സങ്കല്പങ്ങളുടെ പ്രതീകം. എന്നാല്‍ ഇന്ന് അതെല്ലാം മാറിയിരിക്കുന്നു. മുഖത്തിന് ചേരുന്ന ഹെയര്‍സ്‌റ്റൈലാണ്…

Leave a comment