വിവാഹപ്പിറ്റേന്ന് ആകര്‍ഷണീയത തോന്നുന്ന വസ്ത്രങ്ങള്‍ ധരിക്കാം  

67 0

വിവാഹത്തിനുള്ള തയാറെടുപ്പുകളും ഒരുക്കങ്ങളും മാസങ്ങള്‍ക്കുമുന്നേ തുടങ്ങും. ചടങ്ങുകളില്‍ ധരിക്കേണ്ട വസ്ത്രങ്ങളും മറ്റും തെരഞ്ഞെടുക്കുന്നത് ഏറെ ആലോചിച്ച് വളരെ ശ്രദ്ധയോടുകൂടിയായിരിക്കും. എന്നാല്‍ വിവാഹത്തിന് ശേഷം വേണ്ട വസ്ത്രങ്ങളെ കുറിച്ച് ഇത്രയും തയാറെടുപ്പുകളോ ഒരുക്കങ്ങളോ ആര്‍ക്കുംതന്നെ ഇല്ല. വിവാഹത്തിന് ശേഷമുള്ള ആദ്യ ദിനം വസ്ത്രധാരണം എങ്ങനെയായിരിക്കണം എന്നുള്ള കാര്യത്തിനും മുന്തിയ പരിഗണന തന്നെ കൊടുക്കണം.

വിവാഹത്തിന് ശേഷമുള്ള ആദ്യ ദിനം ധരിക്കാന്‍ പലരും തിരഞ്ഞെടുക്കുന്ന ഒന്നാണ് ചുവന്ന സാരി. വിവാഹത്തിന് ശേഷം ചുവന്ന സാരി ധരിക്കുന്നത് ശുഭകരമാണന്നാണ് പലരുടെയും വിശ്വാസം. പരമ്പരാഗതരീതി പിന്തുടരാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ബനാറസി പ്രിന്റുള്ള ചുവന്ന സാരിയും അതിനിണങ്ങുന്ന വലിയ നെക്ലസും തിരഞ്ഞെടുക്കുക. മൊട്ടു കമ്മലുകളായിരിക്കും ഇതിന് ഇണങ്ങുക. സിന്ദൂരം തൊടുന്നുണ്ടെങ്കില്‍ മുടി താഴ്ത്തി കെട്ടിവയ്ക്കുക.

ചുവന്ന വസ്ത്രം ധരിക്കാന്‍ ഇഷ്ടമില്ലെങ്കില്‍ ഓറഞ്ച് നിറം പരീക്ഷിക്കാം. കടും ഓറഞ്ച് നിറത്തിലുള്ള സാരിയും അതിനിണങ്ങുന്ന ദുപ്പട്ടയും തിരഞ്ഞെടുക്കുക. പരമ്പരാഗത രാജസ്ഥാനി വേഷമാണിത്. കട്ടിയുള്ള വളകളും നെറ്റി ചുട്ടിയും ധരിച്ച് ചുവന്ന വട്ട പൊട്ട് തൊടുക. മേക് അപ് കുറച്ച് ലളിതമാക്കുക. മോടിപിടിപ്പിച്ച അരികോട് കൂടിയ വെള്ള സാരി ധരിക്കാനിഷ്ടപ്പെടുന്നവര്‍ക്ക് അതുമാകാം. ചെറുപ്പം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന വധുവിന് ഇത്തരം വസ്ത്ര ധാരണം യോജിക്കും. മുടി അഴിച്ചിടുക. മുടി അല്‍പം പറന്ന് കിടക്കുന്നത് നല്ലതായിരിക്കും. ചുവന്ന പൊട്ടും വലിയ കമ്മലും വളകളുമാണ് ഇതിന് ചേരുക. കൂടുതല്‍ ആകര്‍ഷണീയത തോന്നാന്‍ ഈ വസ്ത്രധാരണം മികച്ചതാണ്.

Related Post

ചുണ്ടുകള്‍ നോക്കി പ്രായം പറയാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക  

Posted by - May 23, 2019, 05:44 am IST 0
അഴകാര്‍ന്ന ചുണ്ടുകള്‍ സുന്ദരിമാര്‍ക്ക് അഹങ്കാരമാകുന്നതിനൊപ്പം പേടിസ്വപ്‌നവുമാണ്. മഞ്ഞുകാലമായാലും വേനല്‍ക്കാലമായാലും വരണ്ട് വിണ്ടുകീറിയ ചുണ്ടുകള്‍ എപ്പോഴും സുന്ദരിമാര്‍ക്ക് പേടസ്വപ്‌നമാണ്.  ചുണ്ടുകളുടെ ഭംഗി കാത്തുസൂക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ: ചുണ്ടുകളിലെ വിളളല്‍…

സ്മാര്‍ട്ടാകാന്‍ മുടിയുടെ നീളത്തിലല്ല കാര്യം, സ്റ്റൈലിലാണ്  

Posted by - May 23, 2019, 05:39 am IST 0
പണ്ട് സ്ത്രീകളുടെ സൗന്ദര്യം അളക്കുന്നത് മുടിയുടെ നീളം നോക്കിയായിരുന്നു. മുട്ടറ്റം നീളമുള്ള മുടിയായിരുന്നു സൗന്ദര്യ സങ്കല്പങ്ങളുടെ പ്രതീകം. എന്നാല്‍ ഇന്ന് അതെല്ലാം മാറിയിരിക്കുന്നു. മുഖത്തിന് ചേരുന്ന ഹെയര്‍സ്‌റ്റൈലാണ്…

വീണ്ടും ട്രന്‍ഡായി മുക്കുത്തി; വിവിധയിനം മുക്കുത്തികളെക്കുറിച്ച്  

Posted by - May 23, 2019, 05:42 am IST 0
വീണ്ടും മുക്കുത്തി ഒരു ട്രെന്‍ഡായി മാറുകയാണ്. പട്ടുപാവാടയും സെറ്റ്‌സാരിയും അണിയുമ്പോള്‍ മാത്രമാണ് പണ്ടൊക്കെ മുക്കുത്തി ധരിച്ചിരുന്നത്. എന്നാല്‍ ഇന്നാകട്ടെ ഏത് വസ്ത്രത്തിനോടൊപ്പവും മൂക്കുത്തിയാവാം. മറ്റ് ആഭരണങ്ങളൊന്നുമില്ലെങ്കിലും മുക്കുത്തി…

Leave a comment