വീണ്ടും ട്രന്‍ഡായി മുക്കുത്തി; വിവിധയിനം മുക്കുത്തികളെക്കുറിച്ച്  

66 0

വീണ്ടും മുക്കുത്തി ഒരു ട്രെന്‍ഡായി മാറുകയാണ്. പട്ടുപാവാടയും സെറ്റ്‌സാരിയും അണിയുമ്പോള്‍ മാത്രമാണ് പണ്ടൊക്കെ മുക്കുത്തി ധരിച്ചിരുന്നത്. എന്നാല്‍ ഇന്നാകട്ടെ ഏത് വസ്ത്രത്തിനോടൊപ്പവും മൂക്കുത്തിയാവാം. മറ്റ് ആഭരണങ്ങളൊന്നുമില്ലെങ്കിലും മുക്കുത്തി കുത്തുന്നതോടെ എല്ലാം കുറവുകളും നികത്തപ്പെടും. പണ്ട് വെള്ളക്കല്ലില്‍ പതിച്ച മൂക്കുത്തിയായിരുന്നു സാധാരണയായി കണ്ടിരുന്നത്. എന്നാല്‍ ഇന്ന് അതെല്ലാം മാറിക്കഴിഞ്ഞു.

ജീന്‍സിനും ടോപ്പിനും ഒപ്പം അണിയാന്‍ കഴിയുന്ന മൂക്കുത്തികളാണ് ഇന്നത്തെ ഫാഷന്‍. ചെറിയ കല്ല് വെച്ച റിംഗ് പോലുള്ള മൂക്കുത്തികള്‍ക്കാണ് ഇന്ന് പ്രിയം കൂടുതല്‍.വളയങ്ങളില്‍ തന്നെ വലിയ വളയം ഉള്ള മൂക്കുത്തിയും ഉണ്ട്. ഇത്തരം മൂക്കുത്തികള്‍ക്കും ആവശ്യക്കാര്‍ ഒട്ടും കുറവല്ല. നോര്‍ത്ത് ഇന്ത്യയിലെ നവവധുവിന്റെ മൂക്കുത്തിയാണ് മൂക്കുത്തികളില്‍ വമ്പന്‍. ഇത് സ്വര്‍ണത്തിലും വെള്ളിയിലും ഉണ്ട്.

ഏത് തരം വസ്ത്രങ്ങള്‍ക്കൊപ്പവും അണിയാന്‍ കഴിയുന്ന പ്ലെയിന്‍ മൂക്കുത്തികള്‍ക്കാണ് പ്രിയം.ഡ്രസ്സിന്റെ നിറത്തിനനുസരിച്ച് മൂക്കുത്തികള്‍ മാറി മാറി ഇടാം എന്നതാണ് ഫാന്‍സി ടൈപ്പ് മൂക്കുത്തിയുടെ പ്രത്യേകത. മൂക്ക് തുളയ്ക്കാന്‍ പേടിയുള്ളവര്‍ക്ക് പ്രസ്സിംഗ് ടൈപ്പ് മൂക്കുത്തിയാണ് നല്ലത്.

Related Post

വിവാഹപ്പിറ്റേന്ന് ആകര്‍ഷണീയത തോന്നുന്ന വസ്ത്രങ്ങള്‍ ധരിക്കാം  

Posted by - May 23, 2019, 05:34 am IST 0
വിവാഹത്തിനുള്ള തയാറെടുപ്പുകളും ഒരുക്കങ്ങളും മാസങ്ങള്‍ക്കുമുന്നേ തുടങ്ങും. ചടങ്ങുകളില്‍ ധരിക്കേണ്ട വസ്ത്രങ്ങളും മറ്റും തെരഞ്ഞെടുക്കുന്നത് ഏറെ ആലോചിച്ച് വളരെ ശ്രദ്ധയോടുകൂടിയായിരിക്കും. എന്നാല്‍ വിവാഹത്തിന് ശേഷം വേണ്ട വസ്ത്രങ്ങളെ കുറിച്ച്…

ചുണ്ടുകള്‍ നോക്കി പ്രായം പറയാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക  

Posted by - May 23, 2019, 05:44 am IST 0
അഴകാര്‍ന്ന ചുണ്ടുകള്‍ സുന്ദരിമാര്‍ക്ക് അഹങ്കാരമാകുന്നതിനൊപ്പം പേടിസ്വപ്‌നവുമാണ്. മഞ്ഞുകാലമായാലും വേനല്‍ക്കാലമായാലും വരണ്ട് വിണ്ടുകീറിയ ചുണ്ടുകള്‍ എപ്പോഴും സുന്ദരിമാര്‍ക്ക് പേടസ്വപ്‌നമാണ്.  ചുണ്ടുകളുടെ ഭംഗി കാത്തുസൂക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ: ചുണ്ടുകളിലെ വിളളല്‍…

സ്മാര്‍ട്ടാകാന്‍ മുടിയുടെ നീളത്തിലല്ല കാര്യം, സ്റ്റൈലിലാണ്  

Posted by - May 23, 2019, 05:39 am IST 0
പണ്ട് സ്ത്രീകളുടെ സൗന്ദര്യം അളക്കുന്നത് മുടിയുടെ നീളം നോക്കിയായിരുന്നു. മുട്ടറ്റം നീളമുള്ള മുടിയായിരുന്നു സൗന്ദര്യ സങ്കല്പങ്ങളുടെ പ്രതീകം. എന്നാല്‍ ഇന്ന് അതെല്ലാം മാറിയിരിക്കുന്നു. മുഖത്തിന് ചേരുന്ന ഹെയര്‍സ്‌റ്റൈലാണ്…

Leave a comment