സ്മാര്‍ട്ടാകാന്‍ മുടിയുടെ നീളത്തിലല്ല കാര്യം, സ്റ്റൈലിലാണ്  

61 0

പണ്ട് സ്ത്രീകളുടെ സൗന്ദര്യം അളക്കുന്നത് മുടിയുടെ നീളം നോക്കിയായിരുന്നു. മുട്ടറ്റം നീളമുള്ള മുടിയായിരുന്നു സൗന്ദര്യ സങ്കല്പങ്ങളുടെ പ്രതീകം. എന്നാല്‍ ഇന്ന് അതെല്ലാം മാറിയിരിക്കുന്നു. മുഖത്തിന് ചേരുന്ന ഹെയര്‍സ്‌റ്റൈലാണ് ഇന്ന് മിക്കവരും തെരഞ്ഞെടുക്കുന്നത്. ഒരാളിന്റെ ഹെയര്‍കട്ട്, ഹെയര്‍ സ്‌റ്റൈല്‍ ഇതെല്ലാം ഒരു പരിധിവരെ ആ ആളിന്റെ സ്വഭാവം, വ്യക്തിത്വം ഇതൊക്കെ മനസ്സിലാക്കാന്‍ സഹായിക്കും. ഹെയര്‍ സ്‌റ്റൈല്‍ വ്യക്തിത്വത്തിന്റെ മാത്രമല്ല, ഫാഷന്‍ സെന്‍സിന്റെ അടയാളവുമാണ്.

നീളമുള്ള ഇടതൂര്‍ന്ന മുടിയുള്ളവര്‍ക്കു മാത്രമേ വ്യത്യസ്ത സ്റ്റൈലുകള്‍ പരീക്ഷിക്കാവൂ എന്നില്ല. നീളം കുറഞ്ഞ മുടിയുള്ളവര്‍ക്കും യോജിച്ച ഹെയര്‍സ്റ്റൈല്‍ തെരഞ്ഞെടുത്ത് കൂടുതല്‍ സ്മാര്‍ട്ടാകാം. നീളം കുറഞ്ഞ തലമുടിയുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ചില ഹെയര്‍ സ്‌റ്റൈലുകളെക്കുറിച്ച്:

ബ്രയ്ഡ്സ് സ്റ്റൈല്‍

തലമുടി വൃത്തിയായി പിന്നി തലയ്ക്ക് ചുറ്റും കെട്ടിവയ്ക്കുന്നതാണ് ബ്രെയ്ഡ്സ് ഹെയര്‍സ്റ്റൈല്‍. കുറച്ചു മുടി അഴിച്ചിടുകയും ചെയ്യാം. നീണ്ട മുടിച്ചുരുളുകളെ മുറിക്കാന്‍ മടിയാണെങ്കില്‍, ബ്രെയ്ഡുകളായി കെട്ടിവയ്ക്കാം. വട്ട മുഖമുള്ളവര്‍ക്ക് ഏറ്റവും അനുയോജ്യമായ ഹെയര്‍സ്‌റ്റൈലാണിത്.

ഫ്രിന്‍ജസ് സ്റ്റൈല്‍

ഫ്രിന്‍ജസ് വീണ്ടും ഫാഷന്‍ രംഗത്തെ തരംഗമായിട്ടുണ്ട്. കത്രീന കൈഫാണ് ഇത് വീണ്ടും ഫാഷനബിളാക്കിയത്. അത്ര കൃത്യവും ക്രമവുമല്ലാതെ തലമുടി ചെറുതാക്കുക. അതോടൊപ്പം ചില ഇഴകള്‍ നെറ്റിയിലേയ്ക്ക് വീഴാന്‍ അനുവദിക്കുക. ഈ സ്‌റ്റൈല്‍ ആകര്‍ഷണീയത കുറേക്കൂടി വര്‍ദ്ധിപ്പിക്കും.

ലേസി ബണ്‍സ് സ്റ്റൈല്‍

ദീപിക പദുകോണ്‍ ആണ് ഈ ഹെയര്‍ സ്‌റ്റൈല്‍ ബോളിവുഡില്‍ ഫേമസ് ആക്കിയത്. ഒട്ടും പെര്‍ഫെക്ട് ആക്കാതെ, വളരെ ലേസി ആയി കൈകൊണ്ട് ഒതുക്കിയ തലമുടി മുഴുവനായും മുകളിലേക്കോ പിറകിലേക്കോ എടുത്ത് ബണ്‍ പോലെ കെട്ടുന്നതാണ് ഈ സ്‌റ്റൈല്‍. വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നാണിത്.

Related Post

വീണ്ടും ട്രന്‍ഡായി മുക്കുത്തി; വിവിധയിനം മുക്കുത്തികളെക്കുറിച്ച്  

Posted by - May 23, 2019, 05:42 am IST 0
വീണ്ടും മുക്കുത്തി ഒരു ട്രെന്‍ഡായി മാറുകയാണ്. പട്ടുപാവാടയും സെറ്റ്‌സാരിയും അണിയുമ്പോള്‍ മാത്രമാണ് പണ്ടൊക്കെ മുക്കുത്തി ധരിച്ചിരുന്നത്. എന്നാല്‍ ഇന്നാകട്ടെ ഏത് വസ്ത്രത്തിനോടൊപ്പവും മൂക്കുത്തിയാവാം. മറ്റ് ആഭരണങ്ങളൊന്നുമില്ലെങ്കിലും മുക്കുത്തി…

ചുണ്ടുകള്‍ നോക്കി പ്രായം പറയാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക  

Posted by - May 23, 2019, 05:44 am IST 0
അഴകാര്‍ന്ന ചുണ്ടുകള്‍ സുന്ദരിമാര്‍ക്ക് അഹങ്കാരമാകുന്നതിനൊപ്പം പേടിസ്വപ്‌നവുമാണ്. മഞ്ഞുകാലമായാലും വേനല്‍ക്കാലമായാലും വരണ്ട് വിണ്ടുകീറിയ ചുണ്ടുകള്‍ എപ്പോഴും സുന്ദരിമാര്‍ക്ക് പേടസ്വപ്‌നമാണ്.  ചുണ്ടുകളുടെ ഭംഗി കാത്തുസൂക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ: ചുണ്ടുകളിലെ വിളളല്‍…

വിവാഹപ്പിറ്റേന്ന് ആകര്‍ഷണീയത തോന്നുന്ന വസ്ത്രങ്ങള്‍ ധരിക്കാം  

Posted by - May 23, 2019, 05:34 am IST 0
വിവാഹത്തിനുള്ള തയാറെടുപ്പുകളും ഒരുക്കങ്ങളും മാസങ്ങള്‍ക്കുമുന്നേ തുടങ്ങും. ചടങ്ങുകളില്‍ ധരിക്കേണ്ട വസ്ത്രങ്ങളും മറ്റും തെരഞ്ഞെടുക്കുന്നത് ഏറെ ആലോചിച്ച് വളരെ ശ്രദ്ധയോടുകൂടിയായിരിക്കും. എന്നാല്‍ വിവാഹത്തിന് ശേഷം വേണ്ട വസ്ത്രങ്ങളെ കുറിച്ച്…

Leave a comment