അനുഷ്‌ക ഇതിഹാസമായതെങ്ങനെ, പരിഹസിച്ച് സോഷ്യല്‍ മീഡിയ  

63 0

സോഷ്യല്‍ മീഡിയ ഗോസിപ്പുകള്‍ എപ്പോഴും വേട്ടയാടുന്ന താരജോഡികളാണ് വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും. തങ്ങളുടെ ഒരു ഫോട്ടോയ്ക്ക് കൊടുത്ത തലക്കെട്ടിന്റെ പേരിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ ട്രോളുകള്‍ ഏറ്റുവാങ്ങുന്നത്.

ആസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് താരം റോജര്‍ ഫെഡറര്‍, ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി, ഭാര്യ അനുഷ്‌ക ശര്‍മ്മ എന്നിവരുടെ ചിത്രം 'മൂന്ന് ഇതിഹാസങ്ങള്‍ ഒരു ഫോട്ടോ' എന്ന തലക്കെട്ടോടെ ട്വിറ്ററില്‍ നല്‍കിയതാണ് ട്രോളുകള്‍ക്ക് കാരണമായത്. ഇരുപത് തവണ ഗ്രാന്റ് സ്ലാം കിരീടം നേടിയ റോജര്‍ ഫെഡററും ഇന്ത്യന്‍ ക്രിക്കറ്റിനു വേണ്ടി ഒട്ടനവധി കിരീടങ്ങള്‍ സമ്മാനിച്ച കോഹ്ലിയും ഇതിഹാസങ്ങളാകുമ്പോള്‍ എങ്ങനെ അനുഷ്‌ക ഇതിഹാസങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയര്‍ന്നത്.

'അടുത്ത തവണ റോജറെ ഒന്നു കാണണം എനിക്കും ഇതിഹാസമാകണം', 'അനുഷ്‌കയെ ഇതിഹാസമാക്കി നിങ്ങളോട് താരതമ്യപ്പെടുത്തിയതില്‍ ഞങ്ങള്‍ ഖേദിക്കുന്നു'. തുടങ്ങിയ നിരവധി കമന്റുകളാണ് അനുഷ്‌കയെ പരിഹസിച്ച് കൊണ്ട് വരുന്നത്.

Related Post

സണ്ണി ലിയോണിക്കൊപ്പം കോഹ്‌ലി; അപരനാണെന്നറിഞ്ഞിട്ടും സോഷ്യല്‍ മീഡിയ വിടുന്നില്ല  

Posted by - May 25, 2019, 07:06 am IST 0
സണ്ണിലിയോണിക്ക് ആരാധകരേറെയാണ്. അവരുടെ ചെറിയ വിശേഷങ്ങള്‍ പോലും സോഷ്യല്‍ മീഡിയയില്‍ വലിയ സംഭവങ്ങളാണ്. അതുകൊണ്ടു തന്നെ വിശേഷങ്ങള്‍ക്കൊപ്പം ഗോസിപ്പുകള്‍ക്കും ഒട്ടും കുറവല്ല. അതുപോലെതന്നെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍…

വേനല്‍ചൂടു കൂടിയാല്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കില്ല; ആശങ്ക വേണ്ട  

Posted by - May 25, 2019, 07:02 am IST 0
വേനല്‍ക്കാലത്ത് ചൂടുകൂടിയാല്‍ അടുക്കളയിലിരിക്കുന്ന എല്‍പിജി ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കുമോ?  അടുത്തിടെയാണ് ജനങ്ങളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ഒരു സന്ദേശം വാട്‌സാപ്പ് വഴി പ്രചരിക്കാന്‍ തുടങ്ങിയത്. ക്രമാതീതമായി ചൂട് വര്‍ധിക്കുന്നത് കാരണം…

Leave a comment