വേനല്‍ചൂടു കൂടിയാല്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കില്ല; ആശങ്ക വേണ്ട  

75 0

വേനല്‍ക്കാലത്ത് ചൂടുകൂടിയാല്‍ അടുക്കളയിലിരിക്കുന്ന എല്‍പിജി ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കുമോ?  അടുത്തിടെയാണ് ജനങ്ങളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ഒരു സന്ദേശം വാട്‌സാപ്പ് വഴി പ്രചരിക്കാന്‍ തുടങ്ങിയത്. ക്രമാതീതമായി ചൂട് വര്‍ധിക്കുന്നത് കാരണം വീടുകളിലെ എല്‍ പി ജി ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ പകല്‍ സമയങ്ങളില്‍ അടുക്കളയുടെ ഭാഗത്ത് നിന്നും വിട്ടു നില്‍ക്കണമെന്നുമായിരുന്നു  സന്ദേശം. സന്ദേശം വളരെ പെട്ടെന്നു പ്രചരിച്ചതോടെ ആളുകള്‍ ആശങ്കയിലായി. ചൂട് വര്‍ദ്ധിച്ചെന്നു കരുതി ഗ്യാസ് പൊട്ടിത്തെറിക്കുമോ? ഇതിനേക്കാള്‍ ചൂടുള്ള മേഖലകളില്‍ ഇതിനുമുന്‍പ് ഇതുപോലെ ഗ്യാസ് പൊട്ടിത്തെറിച്ചിട്ടുണ്ടോ? ഈ സന്ദേശത്തിന്റെ സത്യാവസ്ഥയെക്കുറിച്ച് മലയാളിയും ഐക്യരാഷ്ട്ര സഭയിലെ ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടി പറയുന്നതെന്തെന്നു നോക്കാം.

മുരളി തുമ്മാരക്കുടിയുടെ ഫെയ്‌സ്ബുക് പോസ്റ്റ് പൂര്‍ണ്ണരൂപം:

എല്‍ പി ജി സിലിണ്ടര്‍ ബോംബാകുമോ?

ചൂട് കൂടി വരുന്നതോടെ വാട്ട്സ് ആപ്പ് ശാസ്ത്രജ്ഞരും ചൂടായിക്കഴിഞ്ഞു.

'താപനില വളരെ കൂടിയ ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയൊരപകടം നിങ്ങളുടെ വീടുകളില്‍ മറഞ്ഞിരിക്കുന്നുണ്ട്. അന്തരീക്ഷ താപനില ക്രമാതീതമായ തോതില്‍ കൂടുമ്പോള്‍ പാചകത്തിന് ഉപയോഗിക്കുന്ന LPG സിലിണ്ടറില്‍ മര്‍ദ്ദം കൂടുകയും ഒരു ബോംബ് ആയി പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്'

ഇതാണ് ഏറ്റവും പുതിയ വാട്ട്സ് ആപ്പ് ശാസ്ത്രം..

ചൂട് കൂടുമ്പോള്‍ ഒരു വാതകം വികസിക്കും എന്നത് ശാസ്ത്രമാണ്. അതും സിലിണ്ടര്‍ പോലെ കൃത്യമായ വ്യാപ്തമുള്ള ഒരു സംവിധാനത്തിലാകുമ്പോള്‍ മര്‍ദ്ദം കൂടും, ശാസ്ത്രമാണ്. പക്ഷെ സാധാരണ മുപ്പത് ഡിഗ്രി ചൂടുള്ള കേരളത്തില്‍ ചൂട് നാല്പത് ആകുമ്പോള്‍ സിലിണ്ടര്‍ ബോംബ് ആകുമോ എന്നതാണ് ചോദ്യം.
തീര്‍ച്ചയായും ഇല്ല എന്നതാണ് ഉത്തരം. കാരണം ഇതിന് കൃത്യമായ ഒരു ശാസ്ത്രമുണ്ട്. ഈ സിലിണ്ടര്‍ ഡിസൈന്‍ ചെയ്യുന്നത് തന്നെ ഇന്ത്യയിലെ ഏറ്റവും തണുപ്പുള്ള, പൂജ്യം ഡിഗ്രിക്ക് താഴെയുള്ള, സ്ഥലങ്ങളിലും, ഏറ്റവും ചൂടുള്ള, അതായത് ഓരോ വേനലിലും ആഴ്ചകളോളം നാല്പത് ഡിഗ്രിക്ക് മുകളില്‍ ചൂട് പോകുന്നതുമായ കാലാവസ്ഥയെ മനസ്സിലാക്കിയിട്ടാണ്. അപ്പോള്‍ കേരളത്തില്‍ താപനില മുപ്പതുള്ളിടത്ത് മുപ്പത്തഞ്ചോ നാല്പതോ ആയാലൊന്നും അടുക്കളയില്‍ ബോംബ് നിര്‍മ്മാണം ഉണ്ടാവില്ല. ആ പ്രതീക്ഷ വേണ്ട.

Related Post

സണ്ണി ലിയോണിക്കൊപ്പം കോഹ്‌ലി; അപരനാണെന്നറിഞ്ഞിട്ടും സോഷ്യല്‍ മീഡിയ വിടുന്നില്ല  

Posted by - May 25, 2019, 07:06 am IST 0
സണ്ണിലിയോണിക്ക് ആരാധകരേറെയാണ്. അവരുടെ ചെറിയ വിശേഷങ്ങള്‍ പോലും സോഷ്യല്‍ മീഡിയയില്‍ വലിയ സംഭവങ്ങളാണ്. അതുകൊണ്ടു തന്നെ വിശേഷങ്ങള്‍ക്കൊപ്പം ഗോസിപ്പുകള്‍ക്കും ഒട്ടും കുറവല്ല. അതുപോലെതന്നെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍…

അനുഷ്‌ക ഇതിഹാസമായതെങ്ങനെ, പരിഹസിച്ച് സോഷ്യല്‍ മീഡിയ  

Posted by - May 25, 2019, 07:03 am IST 0
സോഷ്യല്‍ മീഡിയ ഗോസിപ്പുകള്‍ എപ്പോഴും വേട്ടയാടുന്ന താരജോഡികളാണ് വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും. തങ്ങളുടെ ഒരു ഫോട്ടോയ്ക്ക് കൊടുത്ത തലക്കെട്ടിന്റെ പേരിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍…

Leave a comment