ഡ്രസ് ആന്‍ഡ് ഡിസൈന്‍ സെന്ററുകളില്‍ പഠിക്കാം; 31 കേന്ദ്രങ്ങളില്‍ രണ്ടെണ്ണം കേരളത്തില്‍  

62 0

കേന്ദ്ര ടെക്സ്‌റ്റൈല്‍ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള അപ്പാരല്‍ ട്രെയിനിങ് ആന്‍ഡ് ഡിസൈന്‍ സെന്ററുകളില്‍ (ATDC) ഇപ്പോള്‍ പഠിക്കാം. ഫാഷന്‍, വസ്ത്രനിര്‍മാണമേഖലയില്‍ തൊഴില്‍ സാധ്യതയേറിയ ത്രിവത്സര ബി-വോക് (ബാച്ചിലര്‍ ഇന്‍ വൊക്കേഷണല്‍ എജ്യുക്കേഷന്‍) കോഴ്സുകളാണ് പ്രത്യേകത. ശ്രീപെരുമ്പത്തൂരില്‍ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത്‌ െഡവലപ്മെന്റിന്റെ സഹകരണത്തോടെയാണ് കോഴ്സ്. രാജ്യത്തെ 31 കേന്ദ്രങ്ങളില്‍ രണ്ടെണ്ണം കേരളത്തിലാണ്.

കോഴ്സുകള്‍ ഇവ

ബി-വോക് ഇന്‍ അപ്പാരല്‍ മാനുഫാക്ചറിങ് ആന്‍ഡ് ഓണ്‍ട്ര പ്രണര്‍ഷിപ്പ്
ബി-വോക് ഇന്‍ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് റീട്ടെയില്‍

യോഗ്യത

പ്ലസ്ടു ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. വാര്‍ഷികഫീസ് 67,000 രൂപ. ജൂണ്‍ എട്ടുവരെ അപേക്ഷിക്കാം. ജൂണ്‍ 15-ന് നടക്കുന്ന സ്‌ക്രീനിങ് ടെസ്റ്റ്/സ്‌കൈപ്പ് ഇന്റര്‍വ്യൂവഴിയാണ് തിരഞ്ഞെടുപ്പ്. കൗണ്‍സലിങ് ജൂണ്‍ 24-നും 29-നും ഇടയ്ക്കാണ്. അപേക്ഷാഫോറത്തിന് വെബ്സൈറ്റ്: www.atdcindia.co.in, www.rgniyd.gov.in പൂരിപ്പിച്ച അപേക്ഷ എ.ടി.ഡി.സി. സെന്ററുകളിലോ രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്റ് ഓഫീസിലോ നല്‍കണം. അപേക്ഷാഫീസായ 200 രൂപ RGNIYD ACADEMIC എന്ന പേരില്‍ ശ്രീപെരുമ്പത്തൂരില്‍ മാറ്റാവുന്ന ഡ്രാഫ്റ്റായി വെക്കണം. അല്ലെങ്കില്‍ ഓണ്‍ലൈനായി അടയ്ക്കണം.

Related Post

ഹാന്‍ഡ്ലൂം ആന്‍ഡ് ടെക്സ്‌റ്റൈല്‍ ടെക്നോളജി കോഴ്‌സ് കേരളത്തില്‍  

Posted by - May 23, 2019, 11:17 am IST 0
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൈത്തറി പഠിക്കാന്‍ കേരളത്തിലുള്ള ദേശീയ നിലവാരത്തിലുള്ള സ്ഥാപനമാണ് കണ്ണൂര്‍ തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി (IIHT). ഓള്‍ ഇന്ത്യ കൗണ്‍സില്‍…

മലയാളികള്‍ക്ക് അഭിമാനമായി ആര്യ; പ്രളയവും റബറിന്റെ വിലയിടിവും ചോദ്യങ്ങളായെത്തി; സിവില്‍ സര്‍വീസ് അഭിമുഖത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്  

Posted by - May 23, 2019, 11:38 am IST 0
സിവില്‍ സര്‍വീസ് പരീക്ഷയില്‍ അഭിമുഖത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയത് കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് സ്വദേശിനി ആര്യ ആര്‍. നായര്‍. ഇന്റര്‍വ്യൂ റൗണ്ടില്‍ 275-ല്‍ 206 മാര്‍ക്ക്…

Leave a comment