മലയാളികള്‍ക്ക് അഭിമാനമായി ആര്യ; പ്രളയവും റബറിന്റെ വിലയിടിവും ചോദ്യങ്ങളായെത്തി; സിവില്‍ സര്‍വീസ് അഭിമുഖത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്  

45 0

സിവില്‍ സര്‍വീസ് പരീക്ഷയില്‍ അഭിമുഖത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയത് കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് സ്വദേശിനി ആര്യ ആര്‍. നായര്‍. ഇന്റര്‍വ്യൂ റൗണ്ടില്‍ 275-ല്‍ 206 മാര്‍ക്ക് നേടിയ ആര്യ 301-ാം റാങ്കുമായാണ് സിവില്‍ സര്‍വീസില്‍ മികച്ച വിജയം സ്വന്തമാക്കിയത്. ഉയര്‍ന്ന റാങ്ക് ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ആര്യ. സ്‌കൂള്‍ വിദ്യാഭ്യാസകാലം മുതല്‍ പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്നു. കിടങ്ങൂര്‍ എന്‍ജിനീയറിങ് കോളേജില്‍ ബി.ടെകില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയായിരുന്നു വിജയം. ബി.ടെക് പഠന വേളയിലാണ് സിവില്‍ സര്‍വീസ് മോഹം ജനിച്ചത്.

രണ്ടാമത്തെ പരിശ്രമത്തിലാണ് അഭിമുഖ പരീക്ഷയ്ക്ക് മികച്ച മാര്‍ക്കോടെ പ്രവേശനം നേടിയത്. പ്രളയത്തേക്കുറിച്ചും റബറിന്റെ വിലയിടിവിനേക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ അഭിമുഖത്തിനുണ്ടായിരുന്നു. സാധാരണയായി മുക്കാല്‍ മണിക്കൂറോളം നീളുന്ന അഭിമുഖം ആര്യയ്ക്ക് 20 മിനിട്ടില്‍ താഴെ സമയം മാത്രമേ നീണ്ടുനിന്നുള്ളൂ.

കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയില്‍ ഓഫീസറായി മധ്യപ്രദേശില്‍ ജോലി ചെയ്തുവരികയായിരുന്നു ആര്യ. ഇന്റലിജന്‍സ് ബ്യൂറോയില്‍ ജോലി ലഭിച്ചപ്പോഴും ആര്യയുടെ ലക്ഷ്യം സിവില്‍ സര്‍വീസായിരുന്നു. ഇതിനിടെ പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍  പരിശീലനത്തിന് ചേര്‍ന്നിരുന്നു.

കൂരോപ്പട അരവിന്ദം ഹൗസില്‍ റിട്ട. ലേബര്‍ കമ്മിഷണര്‍ ജി.രാധാകൃഷ്ണന്‍ നായരുടെയും സ്‌കൂള്‍ അധ്യാപികയായിരുന്ന സുജാതാ രാധാകൃഷ്ണന്റെയും രണ്ടുമക്കളില്‍ മൂത്തയാളാണ്. അരവിന്ദ് ആര്‍.നായര്‍ സഹോദരനാണ്.

Related Post

ഹാന്‍ഡ്ലൂം ആന്‍ഡ് ടെക്സ്‌റ്റൈല്‍ ടെക്നോളജി കോഴ്‌സ് കേരളത്തില്‍  

Posted by - May 23, 2019, 11:17 am IST 0
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൈത്തറി പഠിക്കാന്‍ കേരളത്തിലുള്ള ദേശീയ നിലവാരത്തിലുള്ള സ്ഥാപനമാണ് കണ്ണൂര്‍ തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി (IIHT). ഓള്‍ ഇന്ത്യ കൗണ്‍സില്‍…

ഡ്രസ് ആന്‍ഡ് ഡിസൈന്‍ സെന്ററുകളില്‍ പഠിക്കാം; 31 കേന്ദ്രങ്ങളില്‍ രണ്ടെണ്ണം കേരളത്തില്‍  

Posted by - May 23, 2019, 11:20 am IST 0
കേന്ദ്ര ടെക്സ്‌റ്റൈല്‍ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള അപ്പാരല്‍ ട്രെയിനിങ് ആന്‍ഡ് ഡിസൈന്‍ സെന്ററുകളില്‍ (ATDC) ഇപ്പോള്‍ പഠിക്കാം. ഫാഷന്‍, വസ്ത്രനിര്‍മാണമേഖലയില്‍ തൊഴില്‍ സാധ്യതയേറിയ ത്രിവത്സര ബി-വോക് (ബാച്ചിലര്‍ ഇന്‍…

Leave a comment