ഹാന്‍ഡ്ലൂം ആന്‍ഡ് ടെക്സ്‌റ്റൈല്‍ ടെക്നോളജി കോഴ്‌സ് കേരളത്തില്‍  

58 0

ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൈത്തറി പഠിക്കാന്‍ കേരളത്തിലുള്ള ദേശീയ നിലവാരത്തിലുള്ള സ്ഥാപനമാണ് കണ്ണൂര്‍ തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി (IIHT). ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷന്റെ (AICTE) അംഗീകാരമുള്ള ഡിപ്ലോമാകോഴ്സും മറ്റ് ഹ്രസ്വകാല പരിശീലന കോഴ്സുകളുമാണ് ഇവിടുള്ളത്.

ഹാന്‍ഡ്ലൂം ആന്‍ഡ് ടെക്സ്‌റ്റൈല്‍ ടെക്നോളജി

മൂന്നുവര്‍ഷ ഡിപ്ലോമാകോഴ്സ്. 40-ല്‍ 30 സീറ്റ് കേരളത്തിലുള്ളവര്‍ക്കാണ്. നെയ്ത്തുവിഭാഗത്തിലുള്ളവര്‍ക്കും തമിഴ്നാട്, കര്‍ണാടകം, പുതുച്ചേരി സംസ്ഥാനങ്ങളിലുള്ളവര്‍ക്കും സീറ്റ് സംവരണമുണ്ട്. പത്താംക്ലാസ് ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായം 15-നും 23-നും ഇടയ്ക്കാകണം. കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഐ.ഐ.എച്ച്.ടി.കളായ തമിഴ്നാട്ടിലെ സേലം-15, ആന്ധ്രാപ്രദേശിലെ വെങ്കിടഗിരി, കര്‍ണാടകത്തിലെ ഗഡക്- മൂന്നുവീതം എന്നിങ്ങനെ സീറ്റ് സംവരണമുണ്ട്. അപേക്ഷാഫോറം ജില്ലാ വ്യവസായകേന്ദ്രങ്ങള്‍, തിരുവനന്തപുരം വികാസ് ഭവനിലെ കൈത്തറി ടെക്സ്‌റ്റൈല്‍ ഡയറക്ടറേറ്റ് എന്നിവിടങ്ങളിലും വെബ്സൈറ്റിലും ലഭിക്കും. അപേക്ഷിക്കേണ്ട അവസാനതീയതി ജൂണ്‍ ഒന്ന്. ഫീസ് 9000 രൂപ. അഞ്ചുബാച്ച് പൂര്‍ത്തിയായി. മിക്കവരും പ്രമുഖ മില്ലുകളില്‍ ജോലിനോക്കുന്നു.
ജോലിസാധ്യത: ക്വാളിറ്റി ഇന്‍സ്‌പെക്ടര്‍, വീവിങ്-ഡൈയിങ് വിഭാഗങ്ങളില്‍ സൂപ്പര്‍വൈസര്‍ തസ്തികകളില്‍.

മറ്റ് കോഴ്സുകള്‍

ക്ലോത്തിങ് ആന്‍ഡ് ഫാഷന്‍ ടെക്നോളജി: ഒരുവര്‍ഷത്തെ പഠനം. വസ്ത്രവ്യവസായരംഗത്ത് സ്വയംസംരംഭകശേഷി ആര്‍ജിക്കുന്നതിനും സൂപ്പര്‍വൈസറി നിരയിലുള്ള ഉദ്യോഗസ്ഥരെ സൃഷ്ടിക്കാനുമുള്ള കോഴ്സ്. ഫീസ് 18,200 രൂപ.

കംപ്യൂട്ടര്‍ എയ്ഡഡ് ഫാഷന്‍ ഡിസൈനിങ്/കംപ്യൂട്ടര്‍ എയ്ഡഡ് ടെക്സ്‌റ്റൈല്‍ ഡിസൈനിങ്: അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഫാഷനുകള്‍ക്ക് അനുസരിച്ച് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യാന്‍ സോഫ്റ്റ്വേര്‍ ഉപയോഗിച്ചുള്ള വിദഗ്ധപരിശീലനം. മൂന്നുമാസമാണ് കോഴ്സ്. ഫീസ് 6200 രൂപ

വാല്യു അഡിഷന്‍ ടെക്നിക് ആന്‍ഡ് ഫാഷന്‍ ക്ലോത്തിങ്: ഫാഷന്‍ വസ്ത്രവാണിജ്യരംഗത്ത് എംബ്രോയിഡറി വര്‍ക്ക്, മിറര്‍വര്‍ക്ക്, ഫാബ്രിക് പെയിന്റിങ് എന്നീ മൂല്യവര്‍ധിത സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള പരിശീലനം. സ്വയംതൊഴില്‍ തേടുന്നവര്‍ക്ക് പ്രയോജനകരം. മൂന്നുമാസത്തെ കോഴ്സ്. ഫീസ് 7100 രൂപ

ഇന്റീരിയര്‍ ഡിസൈന്‍ ആന്‍ഡ് ഹോം ഫര്‍ണിഷിങ്: സ്വയംതൊഴില്‍രംഗത്ത് ഏറെ സാധ്യത. ഇന്റീരിയര്‍ ഡിസൈന്‍, ഹോം ഫര്‍ണിഷിങ് എന്നിവയിലെ നൂതനസാങ്കേതികവിദ്യകള്‍ പരിശീലിക്കാം. മൂന്നുമാസമാണ് പരിശീലനം. ഫീസ് 7100 രൂപ

പാറ്റേണ്‍ മേക്കിങ് ആന്‍ഡ് ഗാര്‍മെന്റ് കണ്‍സ്ട്രക്ഷന്‍: പ്രാദേശിക തയ്യല്‍ത്തൊഴിലാളികളുടെ പരിചയം നൂതനസാങ്കേതികവിദ്യയിലൂടെ പരിപോഷിപ്പിക്കാനുള്ള മൂന്നുമാസത്തെ പരിശീലനം. ഫീസ് 7100 രൂപ

പ്ലേസ്മെന്റ്: രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിലെ പ്ലേസ്മെന്റ് കോഴ്സുകളുടെ പ്രധാന ആകര്‍ഷണമാണ്. കേരളത്തിനുപുറമേ തിരുപ്പൂര്‍, ബെംഗളൂരു എന്നിവിടങ്ങളിലെ പ്രമുഖ മില്ലുകള്‍ പ്ലേസ്മെന്റുമായി സഹകരിക്കുന്നു. എല്ലാ കോഴ്സുകള്‍ക്കും പത്താംക്ലാസ് ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. കാമ്പസില്‍ ഹോസ്റ്റല്‍, കാന്റീന്‍ സൗകര്യമുണ്ട്.

വിവരങ്ങള്‍ക്ക്: www.iihtkannur.ac.in
email: info@iihtkannur.ac.in phone: 0497 2835390, 2739322

Related Post

ഡ്രസ് ആന്‍ഡ് ഡിസൈന്‍ സെന്ററുകളില്‍ പഠിക്കാം; 31 കേന്ദ്രങ്ങളില്‍ രണ്ടെണ്ണം കേരളത്തില്‍  

Posted by - May 23, 2019, 11:20 am IST 0
കേന്ദ്ര ടെക്സ്‌റ്റൈല്‍ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള അപ്പാരല്‍ ട്രെയിനിങ് ആന്‍ഡ് ഡിസൈന്‍ സെന്ററുകളില്‍ (ATDC) ഇപ്പോള്‍ പഠിക്കാം. ഫാഷന്‍, വസ്ത്രനിര്‍മാണമേഖലയില്‍ തൊഴില്‍ സാധ്യതയേറിയ ത്രിവത്സര ബി-വോക് (ബാച്ചിലര്‍ ഇന്‍…

മലയാളികള്‍ക്ക് അഭിമാനമായി ആര്യ; പ്രളയവും റബറിന്റെ വിലയിടിവും ചോദ്യങ്ങളായെത്തി; സിവില്‍ സര്‍വീസ് അഭിമുഖത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്  

Posted by - May 23, 2019, 11:38 am IST 0
സിവില്‍ സര്‍വീസ് പരീക്ഷയില്‍ അഭിമുഖത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയത് കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് സ്വദേശിനി ആര്യ ആര്‍. നായര്‍. ഇന്റര്‍വ്യൂ റൗണ്ടില്‍ 275-ല്‍ 206 മാര്‍ക്ക്…

Leave a comment