യു.എ.ഇ ഡ്രൈവിംഗ് ലൈസന്‍സ് നേടാനുള്ള പരിശീലനം ഇന്ത്യയിലും  

127 0

ദുബായ് : യു.എ.ഇ ഡ്രൈവിംഗ് ലൈസന്‍സ് നേടാനുള്ള പരിശീലനം ഇന്ത്യയിലും ആരംഭിക്കുന്നു. ഇത് സംബന്ധിച്ച് യു.എ.ഇ-ഇന്ത്യയും
തമ്മിലുണ്ടാക്കിയ ധാരണപ്രകാരമാണിത്. ഇന്ത്യയില്‍ ഈ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. യു.എ.ഇയില്‍ എത്തുമ്പോള്‍ ഈ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി, ചെറിയൊരു ടെസ്റ്റിന് ശേഷം ലൈസന്‍സ് സ്വന്തമാക്കാനാവും. യു.എ.ഇയില്‍ തൊഴിലന്വേഷകരായി എത്തുന്നവര്‍ക്ക് സമയവും പണവും ലാഭിക്കാന്‍ പുതിയ സമ്പ്രദായം ഉപകരിക്കുമെന്നാണ് പ്രതീക്ഷ .

യു.എ.ഇ മാനദണ്ഡങ്ങള്‍ക്കനുസൃതമായ ഡ്രൈവിംഗ് ഇന്‍സ്റ്റിറ്റിയുട്ടുകള്‍ ഇതിനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുറക്കും. ഇതിനായി ഇന്ത്യയുടെ നാഷനല്‍ സ്‌കില്‍ ഡവലപ്മെന്റ് കോര്‍പറേഷനും എമിറേറ്റ്സ് ഡ്രൈവിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടും യൂത്ത് ചേംബര്‍ ഓഫ് കോമേഴ്സും ധാരണയിലെത്തിയിട്ടുണ്ട് .

Related Post

സൗദിയില്‍ വിദേശികള്‍ക്ക് അനുവദിക്കുന്ന ഇഖാമ നിരക്കുകള്‍ പുതുക്കുന്നു  

Posted by - May 23, 2019, 04:36 pm IST 0
റിയാദ് : സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് അനുവദിക്കുന്ന സ്ഥിരം ഇഖാമക്ക് (താമസാനുമതി രേഖ ) എട്ട് ലക്ഷം റിയാല്‍ ( 15,000,000 രൂപ ഏകദേശ കണക്കില്‍ )…

സൗദിയില്‍ 30 സാങ്കേതിക തൊഴിലുകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു  

Posted by - May 23, 2019, 04:40 pm IST 0
റിയാദ് : സൗദി അറേബ്യയില്‍ മുപ്പത് സാങ്കേതിക തൊഴിലുകള്‍ നിര്‍വഹിക്കുന്നവര്‍ക്ക് സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സ് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു. പുതുതായി 30 സാങ്കേതിക തൊഴിലുകളെ ജവാസാത്ത്(പാസ്‌പോര്‍ട്ട് വിഭാഗം…

Leave a comment