സൗദിയില്‍ 30 സാങ്കേതിക തൊഴിലുകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു  

137 0

റിയാദ് : സൗദി അറേബ്യയില്‍ മുപ്പത് സാങ്കേതിക തൊഴിലുകള്‍ നിര്‍വഹിക്കുന്നവര്‍ക്ക് സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സ് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു. പുതുതായി 30 സാങ്കേതിക തൊഴിലുകളെ ജവാസാത്ത്(പാസ്‌പോര്‍ട്ട് വിഭാഗം ) ഡയറക്ടറേറ്റുമായി ബന്ധിപ്പിച്ചു കഴിഞ്ഞതായി സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സ് അറിയിച്ചു.

ഈ തൊഴിലുകളെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായും ബന്ധിപ്പിച്ചിട്ടുണ്ട്. എന്‍ജിനീയര്‍മാരും സാങ്കേതിക ജോലിക്കാരും അടക്കമുള്ള മുഴുവന്‍ അംഗങ്ങള്‍ക്കും സേവനങ്ങള്‍ എളുപ്പമാക്കാന്‍ ശ്രമിച്ചാണ് ബന്ധപ്പെട്ട വകുപ്പുകളെയും സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സിനെയും ബന്ധിപ്പിച്ചിരിക്കുന്നതെന്ന് കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു. എന്‍ജിനീയറിംഗ് പ്രൊഫഷന്‍ പ്രാക്ടീസ് നിയമവും നിയമാവലിയും നടപ്പാക്കുന്നതിനും ഇതുവഴി എന്‍ജിനീയറിംഗ് മേഖലയുടെ വികസനത്തിനും വ്യാജന്മാരില്‍ നിന്ന് ഈ മേഖലക്ക് സംരക്ഷണം നല്‍കുന്നതിനും ഇത് സഹായകമാകുമെന്ന ലക്ഷ്യവും ഇതിനുണ്ട് .

.പ്രൊഫഷനല്‍ അക്രഡിറ്റേഷന്‍ ഇല്ലാത്തവരെ ജോലിക്കു വെക്കുന്നത് നിയമം വിലക്കുന്നതായും സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സ് വ്യക്തമാക്കി .ഇതിന്‍ പ്രകാരം മെക്കാനിക്കല്‍ ഡ്രാഫ്റ്റ്സ്മാന്‍, ഇലക്ട്രിക്കല്‍ ഡിസൈന്‍ ഡ്രാഫ്റ്റ്സ്മാന്‍,ഇലക്ട്രിക്കല്‍ ഡ്രാഫ്റ്റ്സ്മാന്‍, പവര്‍പ്ലാന്റ്-ഇന്‍സ്റ്റലേഷന്‍ ടെക്നീഷ്യന്‍, പവര്‍സ്റ്റേഷന്‍ ഓപ്പറേഷന്‍സ്-മെയിന്റനന്‍സ് ടെക്നീഷ്യന്‍, സബ്സ്റ്റേഷന്‍ (ട്രാന്‍സ്ഫോര്‍മര്‍ സ്റ്റേഷന്‍) ഇന്‍സ്റ്റലേഷന്‍ ടെക്നീഷ്യന്‍, സബ്സ്റ്റേഷന്‍ ഓപ്പറേഷന്‍സ്-മെയിന്റനന്‍സ് ടെക്നീഷ്യന്‍, ഇലക്ട്രിക്കല്‍ ലൈന്‍ ടെക്നീഷ്യന്‍, ഇലക്ട്രിക്കല്‍ ഗ്രൗണ്ട് കേബിള്‍ ടെക്നീഷ്യന്‍, കസ്റ്റമര്‍ സര്‍വീസ് ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍, ഇലക്ട്രിക്കല്‍ എക്സ്റ്റന്‍ഷന്‍ ടെക്നീഷ്യന്‍, ഇലക്ട്രിക്കല്‍ മെഷീന്‍ മെയിന്റനന്‍സ് ടെക്നീഷ്യന്‍, ഇലക്ട്രിക്കല്‍ പ്രിസിഷ്യന്‍ എക്വിപ്മെന്റ് ടെക്നീഷ്യന്‍, ജനറല്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് ടെക്നീഷ്യന്‍, ജനറല്‍ ടെലികോം ടെക്നീഷ്യന്‍, ഫയര്‍ അലാറം ടെക്നീഷ്യന്‍, എയര്‍ പ്ലെയിന്‍ ഇലക്ട്രിക്കല്‍ മോട്ടോര്‍-ജനറേറ്റര്‍ ടെക്നീഷ്യന്‍, കമ്യൂണിക്കേഷന്‍ ഇലക്ട്രോണിക്സ് ടെക്നീഷ്യന്‍, മെഡിക്കല്‍ എക്വിപ്മെന്റ് ടെക്നീഷ്യന്‍, ടി.വി മെയിന്റനന്‍സ് ടെക്നീഷ്യന്‍, കണ്‍ട്രോള്‍ എക്വിപ്മെന്റ് ടെക്നീഷ്യന്‍, ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍, റേഡിയോ ബ്രോഡ്കാസ്റ്റിംഗ് ഇലക്ട്രോണിക്സ് ടെക്നീഷ്യന്‍,ടെലിവിഷന്‍ ബ്രോഡ്കാസ്റ്റിംഗ് ടെക്നീഷ്യന്‍, കംപ്യൂട്ടര്‍ ടെക്നീഷ്യന്‍, ടെലികോം എന്‍ജിനീയറിംഗ് ടെക്നീഷ്യന്‍, ടെലിഫോണ്‍ ടെക്നീഷ്യന്‍, കാര്‍ ഫോണ്‍ ടെക്നീഷ്യന്‍ ,ഇലക്ട്രോണിക്സ് ടെക്നീഷ്യന്‍ എന്നീ പ്രൊഫഷനുകള്‍ക്കാണ് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നത്.

Related Post

യു.എ.ഇ ഡ്രൈവിംഗ് ലൈസന്‍സ് നേടാനുള്ള പരിശീലനം ഇന്ത്യയിലും  

Posted by - May 23, 2019, 04:34 pm IST 0
ദുബായ് : യു.എ.ഇ ഡ്രൈവിംഗ് ലൈസന്‍സ് നേടാനുള്ള പരിശീലനം ഇന്ത്യയിലും ആരംഭിക്കുന്നു. ഇത് സംബന്ധിച്ച് യു.എ.ഇ-ഇന്ത്യയും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമാണിത്. ഇന്ത്യയില്‍ ഈ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.…

സൗദിയില്‍ വിദേശികള്‍ക്ക് അനുവദിക്കുന്ന ഇഖാമ നിരക്കുകള്‍ പുതുക്കുന്നു  

Posted by - May 23, 2019, 04:36 pm IST 0
റിയാദ് : സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് അനുവദിക്കുന്ന സ്ഥിരം ഇഖാമക്ക് (താമസാനുമതി രേഖ ) എട്ട് ലക്ഷം റിയാല്‍ ( 15,000,000 രൂപ ഏകദേശ കണക്കില്‍ )…

Leave a comment