ഇന്ത്യയിൽ കോവിഡ് ബാധിച്ച് 50 പേർ മരിച്ചു . 1965 പേർക്കാണ് ഇതുവരെ രോഗ ബാധ സ്ഥിരീകരിച്ചത്. രോഗബാധിതരായി 1764 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 150 പേർക്ക് രോഗം ഭേദമായി. ഏറ്റവും ഒടുവിൽ 9 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാലു പേർ മഹാരാഷ്ട്രയിലും മൂന്നുപേർ മധ്യപ്രദേശിലും ആന്ധ്രയിലും പഞ്ചാബിലും ഓരോരുത്തരുമാണ് മരിച്ചത്. അസമിലും തെലങ്കാനയിലും രോഗബാധിതരുടെ എണ്ണം ഉയർന്നു. നിസാമുദ്ദീനിലെ തബ് ലീഗ് ജമാഅത്തെയിൽ പങ്കെടുത്ത 150 പേർക്കാണ് ഇതുവരെ രോഗം റിപ്പോർട്ട് ചെയ്തത്.
