എല്ലാ മേഖലയും മരവിച്ചു; സാമ്പത്തിക അരക്ഷിതാവസ്ഥയെ രൂക്ഷമാക്കി കൊറോണ വൈറസ് ബാധ

153 0

കൊറോണ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ മേല്‍ വീണ്ടുമേറ്റ പ്രഹരമായാണ് വിദഗ്ധര്‍ നോക്കിക്കാണുന്നത്. കേരളത്തിലെ സ്ഥിതിഗതികളും മോശമല്ല. കഴിഞ്ഞ കുറെ മാസങ്ങളായി കരകയറാന്‍ കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിലെ വിവിധ മേഖലകള്‍ കൊറോണ ബാധയേറ്റ് വീണ്ടും തളര്‍ന്നു കൊണ്ടിരിക്കുകയാണ്. റിയല്‍ എസ്‌റ്റേറ്റ് മേഖലയും നിര്‍മാണ മേഖലയും നേരത്തെ തന്നെ കൂപ്പു കുത്തി. കൊറോണ കൂടി വന്നപ്പോള്‍ ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഗതാഗതം, ടൂറിസം… എന്തിന് ടോപ് ഐടി കമ്പനികള്‍ മുതല്‍ ചുമട്ടു തൊഴിലാളികളടക്കമുള്ളവരുടെ ജോലിയെയും ജീവിതത്തെയും വരെ കൊറോണ ബാധയേറ്റിരിക്കുകയാണ്. കൊറോണ വൈറസ് മുന്നോട്ട് വെയ്ക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള ആശങ്കയാണ് ഉണ്ടാക്കുന്നതെങ്കില്‍ കൊറോണ വരുത്തി വെച്ചേക്കാവുന്ന സാമ്പത്തിക തിരിച്ചടികളാണ് .

ഷോപ്പിംഗ് മാളുകളും ഹോട്ടലുകളും റീറ്റെയ്ല്‍ വസ്ത്രവ്യാപാര സ്ഥാപനങ്ങളുമെല്ലാം കഴിഞ്ഞ ദിവസം കനത്ത നഷ്ടത്തിലാണ് സെയ്ല്‍സ് ക്ലോസ് ചെയ്തത്. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബള്‍ക്ക് പര്‍ച്ചേസുകള്‍ മുടങ്ങിയതിനാല്‍ വിറ്റഴിക്കപ്പെടാത്ത സ്റ്റോക്കിന്റെ ആശങ്കകള്‍ വേറെ. ഹോട്ടലുകളില്‍ കൊറോണയും പക്ഷിപ്പനിയും ഒരേ പോലെയാണ് പിടിമുറുക്കിയിരിക്കുന്നത്. എറണാകുളം, തൃശൂര്‍ ഭാഗത്തൊക്കെയുള്ള ഹോട്ടലുകളില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ ജോലിക്കു നില്‍ക്കുന്നതിനാല്‍ ആളുകള്‍ വൃത്തിയെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ ബോധവാന്മാരാണെന്ന് കാക്കനാടുള്ള ഒരു ഹോട്ടലുടമ പറയുന്നു.

മരവിപ്പ് എല്ലാ മേഖലയിലേക്കും
ടൂറിസമാണ് ഏറ്റവും താഴേക്ക് കൂപ്പു കുത്തിയത്. മൂന്നാറില്‍ നാലായിരത്തോളം റൂം ബുക്കിംഗുകളാണ് മുടങ്ങിയത്. ഓയോയുടേത് മാത്രം രണ്ടായിരത്തിലേറെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആലപ്പുഴ, തിരുവനന്തപുരം, ആലപ്പുഴയിലും കൊച്ചിയിലും കുമരകത്തുമെല്ലാം ഹൗസ്‌ബോട്ടുകളും ടൂറിസ്റ്റ് മോട്ടോര്‍ ബോട്ടുകളും യാത്രികരില്ലാതെ നിശ്ചലമാണ്. മാത്രമല്ല കൊറോണ ഭീതിയെ തുടര്‍ന്ന് വിദേശികളുടെ ബുക്കിംഗുകള്‍ എടുക്കാനുള്ള ഭയവും. വിദേശികള്‍ കൂടുതല്‍ എത്തിയിരുന്ന അതിരപ്പിള്ളി, കോടനാട്, ഇടയ്ക്കല്‍ ഗുഹ തുടങ്ങിയ ടൂറിസ്റ്റ് സ്‌പോട്ടുകള്‍ പൂട്ടിയതും പ്രതിസന്ധി സൃഷ്ടിച്ചു.

ടൂറിസ്റ്റ് സ്‌പോട്ടുകളുടെ വിലക്ക് മാത്രമല്ല, ഫ്‌ളൈറ്റുകള്‍ റദ്ദാക്കപ്പെട്ടതും പ്രവാസികളുടെ യാത്രാ തടസ്സങ്ങളും മൂലം ടൂറിസ്റ്റ് ടാക്‌സി മേഖലയും മരവിപ്പിലായി. കൊച്ചിയില്‍ എത്തി ടൂറിസ്റ്റ് ടാക്‌സി, ഊബര്‍, ഓല തുടങ്ങിയവയുമായി വാഹനങ്ങള്‍ ബന്ധിപ്പിച്ച് ഉപജീവനം കണ്ടെത്തിയവരും കുടുങ്ങി. ഓട്ടോ, പെട്ടി ഓട്ടോറിക്ഷ, പിക്അപ് വാനുകള്‍ എന്നിവയെല്ലാം ഉപജീവനമാര്‍ഗം നിലച്ച് പ്രതിസന്ധിയിലായി. കേരളത്തിലങ്ങോളമിങ്ങോളമുള്ള ഡേ കെയര്‍ സ്ഥാപനങ്ങള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ചെറു ക്ലിനിക്കുകള്‍, ജിം, യോഗ സെന്ററുകള്‍ തുടങ്ങിയവയില്‍ പകുതിയിലേറെയും പൂട്ടിയിട്ടിരിക്കുകയാണ്.

അന്യസംസ്ഥാന ലോറികള്‍ പച്ചക്കറികളുമായി എത്തുന്നതിനും വിലക്കുണ്ട്. എത്തിപ്പോയവര്‍ ലോഡ് അണ്‍ലോഡ് ചെയ്യാനാകാതെ നെട്ടോട്ടമോടുന്നു. ലോഡിംഗ് തൊഴിലാളികള്‍ക്കും കൊറിയര്‍ സ്ഥാപനങ്ങള്‍ക്കുമെല്ലാം എട്ടിന്റെ പണിയാണ് കൊറോണ നല്‍കിയിരിക്കുന്നത്. റെന്റ് എ കാര്‍, ഓട്ടോ പാര്‍ട്‌സസ് വില്‍പ്പന, കാര്‍ വാഷ്, സര്‍വീസിംഗ് തുടങ്ങിയ മേഖലയും സ്തംഭിച്ചു. മാത്രമല്ല ചൈനയില്‍ നിന്നുമാണ് ഇവര്‍ പ്രധാനമായും ഉപയോഗിച്ചിരുന്ന ആക്‌സസറികള്‍ വാങ്ങിയിരുന്നത്. അതു മുടങ്ങിയതോടെ ഇപ്പോള്‍ നിലവിലുള്ള സ്‌പെയര്‍ പാര്‍ട്‌സിന് 20 ശതമാനം വരെ വിലയുയര്‍ത്താന്‍ ഇവര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

ഇത് പോലെ ഓരോ മേഖലയിലും. കേരളത്തിലെ എല്ലാത്തരം കച്ചവട സ്ഥാപനങ്ങളും ജിഎസ്ടി പോലുള്ളവ അടയ്ക്കാന്‍ പെടാ പാടു പെടുകയാണ്. ബിസിനസുകാര്‍ പറയുന്നത് കൊറോണ ഭീഷണി അകലുന്നതു വരെയെങ്കിലും ബിസിനസിന്റെ തകര്‍ച്ച മനസ്സിലാക്കി സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിക്കണമെന്നാണ്. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ പോലെ തന്നെ രൂക്ഷമാകുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കുമേലുള്ള പരിഹാര മാര്‍ഗങ്ങളൊന്നും തന്നെ ഇതുവരെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുമില്ല.

Related Post

രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 60 ആയി

Posted by - Mar 11, 2020, 10:49 am IST 0
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 60 ആയി. പൂനൈയില്‍ മൂന്നു പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ 76 പേര്‍…

കോവിഡ് 19: വിശദ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ കേരള സര്‍ക്കാരിന്റെ മൊബൈല്‍ ആപ്പ്

Posted by - Mar 13, 2020, 11:44 am IST 0
കൊറോണ സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ മൊബൈല്‍ ആപ്പുകള്‍ വികസിപ്പിച്ചതായി മുഖ്യമന്ത്രി. കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ടെക്സ്റ്റ് മെസേജ് രൂപത്തില്‍ സാധാരണ ഫോണുകളില്‍ ലഭിക്കും. ജിഒകെ ഡയറക്‌ട്…

ഐ പി എൽ മാറ്റിവെക്കണമെന്നു കർണാടക, മാറ്റിവെക്കില്ലന്നു ഗാംഗുലി 

Posted by - Mar 11, 2020, 11:40 am IST 0
കൊറോണ രോഗ ഭീതി പറക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് നിർത്തിവെക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് കർണാടക സർക്കാർ കേന്ദ്ര സർക്കാരിന് കത്തയച്ചു  റോയൽ ചലഞ്ചേഴ്‌സ് ബംഗളുരുവിന്റെ ഹോം…

കട കമ്പോളങ്ങൾ അടച്ചു. മുംബൈ നഗരം കൊറോണ ഭീതിയിൽ 

Posted by - Mar 19, 2020, 07:52 pm IST 0
മുംബൈ : നഗരത്തിൽ എല്ലായിടത്തും കടകളും ഓഫീസുകളും അടച്ചു തുടങ്ങി,  ബിഎംസി ഉച്ചയോടെ എല്ലായിടത്തും നോട്ടീസ് നൽകിയതോടെ അത്യാവശ്യ സാധനങ്ങൾ വാങ്ങാനുള്ളവരുടെ തിരക്കും തുടങ്ങി,  ചിലയിടങ്ങളിൽ മുഴുവൻ…

കേരളത്തിൽ 19 പേർക്ക് കോവിഡ് 19 : മുഖ്യമന്ത്രി

Posted by - Mar 13, 2020, 11:39 am IST 0
കേരളത്തിൽ 19 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതിയതായി രണ്ടു പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ദുബായിൽ നിന്ന് വന്നയാൾ…

Leave a comment