കൊറോണ രോഗ ഭീതി പറക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് നിർത്തിവെക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് കർണാടക സർക്കാർ കേന്ദ്ര സർക്കാരിന് കത്തയച്ചു
റോയൽ ചലഞ്ചേഴ്‌സ് ബംഗളുരുവിന്റെ ഹോം ഗ്രൗണ്ട് ചിന്ന സ്വാമി സ്റ്റേഡിയം ആണ്, കർണാടകയിൽ ഇപ്പോൾ കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു. രണ്ടു വര്ഷം മുന്നേ കുടിവെള്ള ക്ഷാമം വന്നപോളും സർക്കാർ ഇതുപോലെ പ്രീമിയർ ലീഗ് മാറ്റണമെന്ന് അഭ്യർത്ഥിച്ചിരുന്നു. മാറ്റിയിരുന്നില്ല
അതിനിടെ 29 നു തുടങ്ങുന്ന ഐപിൽ ആദ്യ വേദിയായ മുംബൈയിലും നടത്തരുതെന്ന് പറഞ്ഞു സാമൂഹ്യ സംഘടനകൾ മുൻസിപ്പൽ കോർപറേഷന് കത്ത് നൽകിയിട്ടുണ്ട്. ക്രിക്കറ് പ്രേമികൾ കൂടുതൽ ഉള്ളൊരിടം ആയതിനാൽ കളി കാണുവാൻ ആളുകൂടുമെന്നുള്ളതിനാലുംരോഗം പരക്കുമെന്നതിനാലുമാണ് സംഘടനകൾ ആവശ്യം ഉന്നയിക്കുന്നത്.
എന്നാൽ എല്ലാവിധ മുൻകരുതലുകളും എടുത്തു കഴിഞ്ഞെന്നും യാതൊരു കാരണത്താലും മാറ്റം വരുത്തില്ലെന്നും ഈ മാസം 29 തന്നെ തുടങ്ങുമെന്നും ബിസിസിഎ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞത്