മുംബൈ: മഹാരാഷ്ട്രയിൽ ശിശുമരണ നിരക്ക് ഒരു ലക്ഷത്തോളമെന്നും, അർബുദ രോഗികളുടെ മരണനിരക്ക് ഭയപെടുത്തുന്നതാണെന്നും കഴിഞ്ഞ ദിവസം നിയമസഭ കൌൺസിൽ യോഗത്തിൽ ആരോഗ്യമന്ത്രി രാജേഷ് തൊപ്പെ അറിയിച്ചു.
പോഷക കുറവുകൊണ്ട് 2014 – 19 കാലയളവിൽ 1,08,576 നവജാത ശിശുക്കളും 6455 അമ്മമാരും 11,306 അർബുദ ബാധിതരും സംസ്ഥാനത്തു മരണമടഞ്ഞെന്നാണ് അറിയിച്ചത്. പ്രസവാനന്തര പരിചരണത്തിലെ അഭാവമാണ് അമ്മമാരുടെ മരണത്തിനിടയായിരിക്കുന്നത്.
പാൽഘർ ആദിവാസി മേഘലയിലാണ് കൂടുതൽ സംഭവിച്ചിരിക്കുന്നത്
36 ജില്ലകളിലും വേണ്ടത്ര അർബുദ ചികിത്സക്കുള്ള സൗകര്യക്കുറവുമുണ്ട് , 11 ജില്ലകളിൽ കീമോ തെറാപ്പി സെന്ററുകൾ മുൻസിപ്പാലിറ്റി ആശുപത്രികളിൽ സജ്ജീകരിച്ചിട്ടുണ്ട്, മറ്റുള്ള ജില്ലകളിൽ സ്വകാര്യആശുപത്രികളിൽ ചികിത്സ തേടുന്നവർക്ക് സർക്കാർ ആനുകൂല്യങ്ങൾ നൽകും
