കേരളത്തിൽ 19 പേർക്ക് കോവിഡ് 19 : മുഖ്യമന്ത്രി

155 0

കേരളത്തിൽ 19 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതിയതായി രണ്ടു പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു.

ദുബായിൽ നിന്ന് വന്നയാൾ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലും ഖത്തറിൽ നിന്ന് വന്നയാൾ തൃശൂർ ജനറൽ ആശുപത്രിയിലും ചികിത്‌സയിലാണ്. ഇറ്റലിയിൽ നിന്ന് വിവിധ രാജ്യങ്ങൾ സന്ദർശിച്ച ശേഷം തിരുവനന്തപുരത്തെത്തിയ വ്യക്തിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. തിരുവനന്തപുരത്ത് നടത്തിയ പരിശോധനയിൽ രോഗം കണ്ടെത്തിയിട്ടുണ്ടെങ്കിലും സ്ഥിരീകരണത്തിനായി സാമ്പിൾ ആലപ്പുഴ ലാബിൽ അയച്ചിരിക്കുകയാണ്. ഈ വ്യക്തി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ തന്നെ കണ്ടെത്തി വീട്ടിൽ നിരീക്ഷണത്തിലാക്കിയിരുന്നു.

കുളിക്കുമ്പോൾ പനി ലക്ഷണം തോന്നിയതോടെ ദിശ നമ്പറിൽ വിളിച്ചറിയിച്ചു. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കേരളത്തിൽ 4180 പേർ നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ 3910 പേർ വീടുകളിലും 270 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

വ്യാഴാഴ്ച 65 പേരെ ആശുപത്രിയിൽ പുതിയതായി നിരീക്ഷണത്തിലാക്കി. 33 പേരെ നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സർക്കാർ ഇപ്പോൾ പ്രതിരോധ കാര്യങ്ങളിലാണ് ശ്രദ്ധിക്കുന്നത്. സ്ഥിതി നിയന്ത്രണത്തിലാണെങ്കിലും ഗൗരവത്തോടെ കാര്യങ്ങൾ ശ്രദ്ധിച്ചു പോകേണ്ടതുണ്ട്.

ലീവിലുള്ള സെക്രട്ടറിമാർ തിരികെ ജോലിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വൈറസ് വ്യാപനം ഫലപ്രദമായി തടയാനായിട്ടുണ്ട്.

എന്നാൽ ചില കേന്ദ്രങ്ങളിൽ നിന്ന് തെറ്റായ ഇടപെടൽ നടക്കുന്നു. ആലപ്പുഴയിൽ ഒരു റിസോർട്ടിൽ കഴിഞ്ഞിരുന്ന വിദേശ ടൂറിസ്റ്റുകളെ ഇറക്കി വിടാൻ ശ്രമമുണ്ടായി. ഇത്തരം ദുരനുഭവം ടൂറിസ്റ്റുകൾക്ക് ഉണ്ടാകരുത്. നാടിന് ദുഷ്‌പ്പേരുണ്ടാക്കുന്ന നിലപാട് ചിലർ സ്വീകരിക്കുന്നത് സർക്കാർ ഗൗരവമായി കാണും.
പ്രായമായവരിൽ രോഗം പടരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ കുടുംബശ്രീ, ആശാവർക്കർമാർ, മറ്റു വോളണ്ടിയർമാർ എന്നിവരെ ഉപയോഗിച്ച് വയോജന സംരക്ഷണത്തിന് പ്രത്യേക പരിപാടികൾ നടത്തും. വയോജന കേന്ദ്രങ്ങളിൽ സന്ദർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

14ന് മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലകളിൽ യോഗം നടത്തും. ഗൾഫ് രാജ്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ ജോലിക്ക് പോകാനാവാത്ത സ്ഥിതിയുണ്ട്. ഇക്കാര്യം വിദേശകാര്യ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. നോർക്കയുടെ നേതൃത്വത്തിൽ എംബസിയുമായി സംസാരിച്ച് പരിഹാരം കാണാൻ ശ്രമിക്കുന്നുണ്ട്.

യാത്രാടിക്കറ്റ് റദ്ദ് ചെയ്യുമ്പോഴുള്ള സാമ്പത്തിക നഷ്ടം ഉണ്ടാവാതെ ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിന് വിമാനക്കമ്പനികളും സിവിൽ ഏവിയേഷൻ മന്ത്രാലയവുമായി ചർച്ച നടത്തും. വിദേശത്ത് ജോലിയുള്ള മലയാളികൾക്ക് സഹായം ലഭ്യമാക്കാൻ നോർക്ക കാൾ സെന്റർ ആരംഭിക്കും.
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം കൃത്യമായി പാലിക്കണമെന്നത് സംബന്ധിച്ച് ബോധവത്ക്കരണം നടത്തും. രോഗലക്ഷണം തോന്നിയാൽ സ്വമേധയാ ആശുപത്രിയിൽ പോകാതെ കൺട്രോൾ റൂമിൽ വിവരം അറിയിച്ച് അവരുടെ വാഹനത്തിൽ വേണം പോകേണ്ടത്.

കമ്മ്യൂണിറ്റി വോളണ്ടിയർ സേനയ്ക്ക് പ്രാദേശിക പരിശീലനം നൽകി കോവിഡ് 19 നിയന്ത്രണത്തിന് ഉപയോഗിക്കുന്നത് ആലോചനയിലാണ്.
വിമാനത്താവളത്തിൽ എത്തുന്നവരുടെ വിശദാംശങ്ങൾ പോലീസ് ശേഖരിക്കും. ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ഇവരെ പോലീസ് കണ്ടെത്തി ചികിത്‌സയുൾപ്പെടെയുള്ള കാര്യങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തും.

പോലീസ് സ്‌റ്റേഷനുകളിൽ എത്തുന്നവർക്ക് രോഗത്തെക്കുറിച്ച് അവബോധം നൽകും. വിമാനത്താവളങ്ങൾക്ക് പുറമെ സീപോർട്ടുകളിലും നിരീക്ഷണം ശക്തമാക്കും.

റെയിൽവേ സ്‌റ്റേഷനുകളിലും അതിർത്തികളിലും ശക്തമായ നിരീക്ഷണമുണ്ടാവും.

റെയിൽവേ സ്‌റ്റേഷനുകളിൽ അനൗൺസ്‌മെന്റ് നടത്തും. ട്രെയിനുകളിൽ അറിയിപ്പ് നൽകുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.
കേരളത്തിലുള്ള അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക ബോധവത്ക്കരണം നടത്തും.

റോഡുവക്കുകളിൽ കഴിയുന്നവർക്കും പ്രത്യേക പരിരക്ഷ ഒരുക്കും.

ഇവരുടെ കാര്യത്തിൽ ജില്ലാ കളക്ടർമാർ ആവശ്യമായ നടപടി സ്വീകരിക്കും.

വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ, ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചർ, തദ്ദേശസ്വയംഭരണ മന്ത്രി എ. സി. മൊയ്തീൻ, ചീഫ് സെക്രട്ടറി ടോം ജോസ്, മറ്റു സെക്രട്ടറിമാർ എന്നിവർ പങ്കെടുത്ത അവലോകന യോഗം നടന്നു. എല്ലാദിവസവും വൈകിട്ട് അവലോകന യോഗം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related Post

കേരളത്തിലെ പൊതു ആരോഗ്യ സംവിധാനത്തിൻ്റെ മികവ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നു

Posted by - Mar 5, 2020, 10:23 am IST 0
ബിബിസി- യിൽ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ടു നടന്ന ഒരു ചർച്ചയിലാണ് കേരളത്തിലെ ആരോഗ്യ മേഖലയുടെ പ്രത്യേകതകൾ പരാമർശിക്കപ്പെട്ടത്. നിപ്പ, സിക്ക, കൊറോണ വൈറസ് ബാധ ഉൾപ്പെടെയുള്ള…

കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ഒരു ലക്ഷത്തോളം ശിശു മരണം മഹാരാഷ്ട്രയിൽ 

Posted by - Mar 4, 2020, 11:23 am IST 0
മുംബൈ: മഹാരാഷ്ട്രയിൽ ശിശുമരണ നിരക്ക് ഒരു ലക്ഷത്തോളമെന്നും, അർബുദ രോഗികളുടെ മരണനിരക്ക് ഭയപെടുത്തുന്നതാണെന്നും കഴിഞ്ഞ ദിവസം നിയമസഭ കൌൺസിൽ യോഗത്തിൽ ആരോഗ്യമന്ത്രി രാജേഷ് തൊപ്പെ  അറിയിച്ചു. പോഷക…

ഇന്ത്യയിൽ കോവിഡ് 19 സ്ഥിരീകരിച്ചു

Posted by - Mar 2, 2020, 03:24 pm IST 0
മുംബൈ: തെലുങ്കാനയിലും, ഡൽഹിയിലുമാണ് സ്ഥിരീകരിച്ചത്. ഇറ്റലിയിൽനിന്നും, ദുബായിൽ നിന്നും വന്നവർക്കാണ് സ്ഥിരീകരിച്ചത് . സൗദി എയർലൈൻസ്, മലിണ്ടോ എയർലൈൻസ് എന്നിവയും സവീസ് വെട്ടിക്കുറച്ചു.  കൊച്ചിയിൽ നിന്നുള്ളവയാണ് വെട്ടികുറച്ചിട്ടുള്ളത്…

വെറും വയറ്റില്‍ ലെമണ്‍ ടീ കഴിക്കൂ, ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളൂ  

Posted by - May 5, 2019, 03:45 pm IST 0
മലയാളികളുടെ പ്രിയപ്പെട്ട ശീലങ്ങളില്‍ ഒന്നാണ് ചായയും കാപ്പിയും. ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും മികച്ചതാണ് ലെമണ്‍ ടീ. തടി കുറക്കാന്‍ ഉപയോഗിക്കുന്ന ഏറ്റവും മികച്ച…

Leave a comment