മുംബൈ: രാജ്യത്ത് കൊവിഡ് 19 കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കടുത്ത നടപടിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. കൊറോണ സ്ഥിരീകരിച്ച് നിരീക്ഷണത്തിലുള്ളവരുടെ ഇടതു കൈയിലാണ് സീല്‍ പതിപ്പിക്കുന്നത്. നിരീക്ഷണത്തിലുള്ളവരെ എളുപ്പത്തില്‍ തിരിച്ചറിയാനാണ് സീല്‍ പതിപ്പിക്കുന്നതെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇതുവരെ സംസ്ഥാനത്ത് 39 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.
