നീ തന്നെയാണ് ഇപ്പോഴും എറ്റവും സെക്സിയായ സ്ത്രീ!; സണ്ണി ലിയോണിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍്ന്ന് ഭര്‍ത്താവ്  

859 0

ബോളിവുഡ് നടി സണ്ണി ലിയോണിക്ക് പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബര്‍. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ സണ്ണിക്കൊപ്പമുള്ള വിവിധ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ഡാനിയേലിന്റെ ആശംസ. സണ്ണിക്കൊപ്പമുള്ള മൂന്ന് ചിത്രങ്ങളാണ് ഡാനിയേല്‍ പങ്കുവച്ചിട്ടുള്ളത്. ആദ്യത്തെ ചിത്രത്തില്‍ 'ആളുകള്‍ എങ്ങനെയാണ് നിന്നെ കാണുന്നത്' എന്ന് എഴുതിയിട്ടുണ്ട്. രണ്ടാമത്തെ ചിത്രത്തോടൊപ്പം 'എനിക്ക് നീ എന്താണ്' എന്ന് എഴുതിച്ചേര്‍ത്തിരിക്കുന്നു. മക്കള്‍ക്കൊപ്പമുള്ള മൂന്നാമത്തെ ചിത്രത്തില്‍ 'നീ ശരിക്കും എന്താണ്' എന്നാണ് ഡാനിയേല്‍ കുറിച്ചിരിക്കുന്നത്.

ചിത്രങ്ങള്‍ക്കൊപ്പമുള്ള ഡാനിയേലിന്റെ കുറിപ്പ്:

നിന്നെക്കുറിച്ചെഴുതാനാണെങ്കില്‍ ഒരുപാടുണ്ട്, ഒരു പോസ്റ്റില്‍ ഒതുങ്ങുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങളാണ് മനസ്സിലേക്ക് വരുന്നത്. ഞാന്‍ കണ്ടതില്‍വച്ച് ഏറ്റവും സ്നേഹസമ്പന്നയായ സ്ത്രീയാണ് നീ. ജീവിത്തിലുടനീളം നിനക്കുവേണ്ടിയല്ലാതെ മറ്റുള്ളവര്‍ക്കായി നീ പലതും ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. നമ്മള്‍ തിരഞ്ഞെടുത്ത വഴികളിലൂടെയുള്ള എല്ലാ യാത്രകളിലും നിന്റെ ഒപ്പം ഞാനുണ്ടായിരുന്നു. ഭൂമിയിലെതന്നെ ഏറ്റവും മികച്ച സ്ത്രീക്ക് പിറന്നാള്‍, മാതൃദിന ആശംസകള്‍. ഞാന്‍ നിന്നെ എന്നെന്നേക്കുമായി സ്നേഹിക്കുന്നു. നീ തന്നെയാണ് ഇപ്പോഴും എറ്റവും സെക്സിയായ സ്ത്രീ!..

Related Post

സോഷ്യല്‍ മീഡിയയിലൂടെ അശ്ലീലം അയച്ചയാള്‍ക്ക് ചിന്മയിയുടെ മറുപടി  

Posted by - May 24, 2019, 05:57 pm IST 0
ഗാനരചയിതാവ് വൈരമുത്തുവിനും രാധാ രവിയ്ക്കുമെതിരെ ഗായിക ചിന്മയി ഉന്നയിച്ച മീടു ആരോപണങ്ങള്‍ സൗത്ത് ഇന്ത്യന്‍ സിനിമാ മേഖലയെ ഇളക്കിമറിച്ചിരുന്നു. സൗത്ത് ഇന്ത്യന്‍ സിനിമയില്‍ മീ ടു ആരോപണങ്ങള്‍ക്ക്…

വസ്ത്രധാരണത്തിന് ക്ലാസെടുക്കാന്‍ വന്നവര്‍ക്ക് അതേഡ്രസിലുള്ള മറ്റൊരുചിത്രമിട്ട് കിടിലന്‍ മറുപടിയുമായി മാളവിക മോഹനന്‍  

Posted by - May 13, 2019, 07:05 pm IST 0
തന്റെ ഗ്ലാമര്‍ ചിത്രത്തെയും വസ്ത്രധാരണത്തെയും വിമര്‍ശിച്ച് വസ്ത്രധാരണത്തിലെ മാന്യതയെക്കുറിച്ച് ക്ലാസ് എടുക്കാന്‍ വന്നവര്‍ക്ക് നടി മാളവിക മോഹനന്‍ കിടിലന്‍ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ കൂടി നല്‍കിയിരിക്കുന്നത്. സ്ലീവ്…

Leave a comment