വസ്ത്രധാരണത്തിന് ക്ലാസെടുക്കാന്‍ വന്നവര്‍ക്ക് അതേഡ്രസിലുള്ള മറ്റൊരുചിത്രമിട്ട് കിടിലന്‍ മറുപടിയുമായി മാളവിക മോഹനന്‍  

829 0

തന്റെ ഗ്ലാമര്‍ ചിത്രത്തെയും വസ്ത്രധാരണത്തെയും വിമര്‍ശിച്ച് വസ്ത്രധാരണത്തിലെ മാന്യതയെക്കുറിച്ച് ക്ലാസ് എടുക്കാന്‍ വന്നവര്‍ക്ക് നടി മാളവിക മോഹനന്‍ കിടിലന്‍ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ കൂടി നല്‍കിയിരിക്കുന്നത്. സ്ലീവ് ലസ് ടീ ഷര്‍ട്ടും ഷോര്‍ട്‌സുമിട്ട് റഫ് ലുക്കിലുള്ള ഒരു ഫോട്ടോ മാളവിക ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തെക്കുറിച്ച് നിരവധി മോശം കമന്റ്‌സും അഭിപ്രായങ്ങളുമുണ്ടായി. എന്നാല്‍ അതേ ഡ്രസിലുള്ള മറ്റൊരു ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് വിമര്‍ശിച്ചവരുടെ വായടച്ചിരിക്കുകയാണ് മാളവിക. ഹാഫ് ജീന്‍സില്‍ ഗ്ലാമറായി കസേരയില്‍ ഇരിക്കുന്ന മറ്റൊരു ചിത്രം കൂടിയാണ് വിമര്‍ശകര്‍ക്ക് മറുപടിയായി  നടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

'മാന്യയായ പെണ്‍കുട്ടി ഇങ്ങനെയാണോ വസ്ത്രം ധരിക്കേണ്ടത് എന്ന കമന്റുകളും അഭിപ്രായങ്ങളും ഒരുപാട് കേട്ടു. ഈ സാഹചര്യത്തില്‍ മാന്യമായ വസ്ത്രധാരണത്തോടെയുള്ള മറ്റൊരു ചിത്രം കൂടി ഞാന്‍ ഇവിടെ പങ്കുവയ്ക്കുന്നു. എന്തുവേണമെങ്കിലുമാകട്ടെ എനിക്ക് ഇഷ്ടമുളളത് ഞാന്‍ ധരിക്കും.'ചിത്രത്തിന്റെ അടിക്കുറിപ്പില്‍ മാളവിക അഭിപ്രായപ്പെട്ടു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'പട്ടം പോലെ' എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ മാളവിക, പ്രശസ്ത ഛായാഗ്രാഹകനായ കെ യു മോഹനന്റെ മകളാണ്. നിര്‍ണായകം, ഗ്രേറ്റ് ഫാദര്‍, രജനീകാന്ത് ചിത്രം പേട്ട എന്നിവയിലും അഭിനയിച്ചിട്ടുണ്ട്. നടിമാരായ ശ്രിന്ദ, പാര്‍വതി തുടങ്ങിയവര്‍ മാളവികയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

Related Post

സോഷ്യല്‍ മീഡിയയിലൂടെ അശ്ലീലം അയച്ചയാള്‍ക്ക് ചിന്മയിയുടെ മറുപടി  

Posted by - May 24, 2019, 05:57 pm IST 0
ഗാനരചയിതാവ് വൈരമുത്തുവിനും രാധാ രവിയ്ക്കുമെതിരെ ഗായിക ചിന്മയി ഉന്നയിച്ച മീടു ആരോപണങ്ങള്‍ സൗത്ത് ഇന്ത്യന്‍ സിനിമാ മേഖലയെ ഇളക്കിമറിച്ചിരുന്നു. സൗത്ത് ഇന്ത്യന്‍ സിനിമയില്‍ മീ ടു ആരോപണങ്ങള്‍ക്ക്…

നീ തന്നെയാണ് ഇപ്പോഴും എറ്റവും സെക്സിയായ സ്ത്രീ!; സണ്ണി ലിയോണിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍്ന്ന് ഭര്‍ത്താവ്  

Posted by - May 13, 2019, 07:16 pm IST 0
ബോളിവുഡ് നടി സണ്ണി ലിയോണിക്ക് പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബര്‍. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ സണ്ണിക്കൊപ്പമുള്ള വിവിധ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ഡാനിയേലിന്റെ ആശംസ.…

Leave a comment