സ്ഥിരതയുള്ള സര്‍ക്കാര്‍ ഉറപ്പായത് വിപണിയെ തുണയ്ക്കും  

64 0

എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ബിജെപിയുടെ മുന്നേറ്റം പ്രവചിച്ചതിനു പിന്നാലെ സെന്‍സെക്സ് 40,000 പോയിന്റ് വരെ കടന്നിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ പിന്നിട്ട് ബിജെപി സീറ്റ് ഉറപ്പിച്ച വേളയില്‍ ഓഹരി വിപണി അല്‍പം താഴേയ്ക്ക് പോവുകയാണുണ്ടായത്. എന്നാല്‍ വ്യാപാരം ഇന്നവസാനിച്ചപ്പോള്‍ മോശമല്ലാത്ത പ്രകടനം കാഴ്ച്ചവെച്ച് വിപണിക്ക് ഉയരാനായി. അധികാരത്തുടര്‍ച്ച ഉറപ്പായ ശേഷമുണ്ടായ വില്പന സമ്മര്‍ദമാണ് വിപണിയെ പിന്നോട്ടടിച്ചത്.

പക്ഷേ വ്യാപാരത്തിന്റെ അവസാന ദിനം പോയിന്റ് ഉയര്‍ന്നത് നിക്ഷേപകര്‍ക്ക് ആശ്വാസമാകുകയാണ്. സെന്‍സെക്‌സ് 623.33 പോയന്റ് ഉയര്‍ന്ന് 39434.72ലും നിഫ്റ്റി 187.10 പോയന്റ് നേട്ടത്തില്‍ 11844.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1823 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 676 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്കുകളുടെ ഓഹരികള്‍ 5.5 ശതമാനം നേട്ടമുണ്ടാക്കി. വാഹനം, ലോഹം, ഇന്‍ഫ്ര തുടങ്ങി മിക്കവാറും സെക്ടറുകള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

സ്ഥിരതയുള്ള സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതാണ് വിപണിക്ക് തുണയായത്. എന്നിരുന്നാലും മുന്നിലുള്ളത് വിപണിക്ക് ശുഭകരമായ ഭാവിയല്ലെന്നത് നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നുണ്ട്. ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, വേദാന്ത, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ, ഹീറോ മോട്ടോര്‍കോര്‍പ്, ഐഷര്‍ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.ടെക് മഹീന്ദ്ര, എന്‍ടിപിസി, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്‌സിഎല്‍ ടെക്, ടൈറ്റാന്‍ കമ്പനി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

സെന്‍സെക്‌സ് 40,000ഉം നിഫ്റ്റി 12,000 കടന്ന വേളയില്‍ ഷെയര്‍ മൂല്യത്തില്‍ മിക്ക കമ്പനികളും വന്‍ കുതിപ്പാണ് നേടിയത്. ഇതില്‍ ബിസിനസ് വമ്പന്മാരായ റിലയന്‍സാണ് ഏറ്റവുമധികം മുന്നേറ്റം നടത്തിയത്. റിലയന്‍സിന്റെ ഹെവിവെയ്റ്റ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് ഭാരത് പെട്രോളിയത്തിന്റെ ഷെയര്‍ മൂല്യം വന്‍ കുതിപ്പിലേക്ക് മുന്നേറിയതും നാം കണ്ടിരുന്നു.

Related Post

ഹൃസ്വകാലത്തെ നഷ്ടസാധ്യത ഒഴിവാക്കി ദീര്‍ഘകാലനേട്ടത്തിന് എസ്.റ്റി.പി  

Posted by - May 23, 2019, 05:23 am IST 0
നിങ്ങളുടെ കൈയില്‍ കുറച്ചു പണമുണ്ട്. മികച്ച നേട്ടം ലഭിക്കുന്ന എവിടെയെങ്കിലും അത് നിക്ഷേപിക്കണം. എന്തു ചെയ്യും. ഈ സാഹചര്യത്തില്‍ ആശ്രയിക്കാവുന്ന ഏറ്റവും മികച്ച നിക്ഷേപ പദ്ധതിയാണ് സിസ്റ്റമാറ്റിക്…

സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ വരട്ടെ, ഒരല്‍പ്പം കാത്തിരിക്കൂ  

Posted by - May 23, 2019, 05:21 am IST 0
കഴിഞ്ഞ ആറുമാസത്തോളമായി രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഉയരങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം സ്വര്‍ണവിലയ്ക്ക് ഇനി എന്തു സംഭവിക്കും എന്ന ആശങ്കയാണുള്ളത്. വിലയില്‍ കാര്യമായ…

Leave a comment