സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ വരട്ടെ, ഒരല്‍പ്പം കാത്തിരിക്കൂ  

45 0

കഴിഞ്ഞ ആറുമാസത്തോളമായി രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഉയരങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം സ്വര്‍ണവിലയ്ക്ക് ഇനി എന്തു സംഭവിക്കും എന്ന ആശങ്കയാണുള്ളത്. വിലയില്‍ കാര്യമായ ഇടിവിനുള്ള സാധ്യതയുണ്ടോ ഇനിയും വര്‍ധിക്കാനുള്ള സാഹചര്യം തന്നെയാണോ, സുരക്ഷിതമായി നിക്ഷേപിക്കാനുള്ള മാര്‍ഗങ്ങളെന്തൊക്കെയാണ് തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.

നിരീക്ഷകര്‍ പറയുന്നത് സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ വരട്ടെ, ഒരല്‍പ്പം കാത്തിരിക്കൂ എന്നാണ്. വിലയില്‍ കാര്യമായ ഇടിവ് ഉണ്ടാകാനുള്ള സാധ്യത ആരും പ്രവചിക്കുന്നില്ല. എന്നാല്‍ ഇപ്പോഴുള്ളത് സമീപകാലത്തെ ഏറ്റവും വലിയ വിലയാണ്. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ വില കൂടിക്കൊണ്ടേയിരിക്കുന്നു. ആറുമാസങ്ങള്‍ക്കിപ്പുറം ഇപ്പോള്‍ നേരിയൊരു ഇടിവ് പ്രകടമാകുന്നുണ്ട്. കുറച്ചു കാത്തിരുന്നാല്‍ വില സ്ഥിരത കൈവരിക്കുമെന്നും അപ്പോള്‍ നിക്ഷേപിക്കാനുള്ള സാഹചര്യം ആകുമെന്നുമാണ് പറയുന്നത്.

രാജ്യാന്തര തലത്തില്‍ വില കൂടാന്‍ നിരവധി കാരണങ്ങളുണ്ട്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം തന്നെയാണ് മുഖ്യകാരണം. വ്യാപാരയുദ്ധം ഇതേനിലയില്‍ തുടരുകയാണെങ്കില്‍ സുരക്ഷിതമായ നിക്ഷേപ മാര്‍ഗം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ പ്രാധാന്യം വര്‍ധിക്കുകയും വില ഉയര്‍ന്നു തന്നെ ഇരിക്കുകയും ചെയ്യും. മാത്രമല്ല ഡോളറിന്റെ മൂല്യവും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചു. മൂന്നാമത്തെ ഘടകം ഇന്ത്യയിലും ചൈനയിലും സ്വര്‍ണത്തിന് ആവശ്യക്കാര്‍ കൂടി വരുന്നു എന്നുള്ളതാണ്. ഇന്ത്യയെ സംബന്ധിച്ച് വിവാഹ സീസണ്‍ ആണെന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതുമൊക്കെ വില കൂടാന്‍ കാരണമായി. രൂപയുടെ മൂല്യം 70 രൂപ മുതല്‍ 72.50 രൂപ വരെ കുറച്ചു കാലം കൂടി തുടരുമെന്നു തന്നെയാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കു കൂട്ടല്‍.

അതുകൊണ്ടു തന്നെ സ്വര്‍ണവിലയില്‍ ഉടനെ വലിയൊരു ഇടിവ് ഉണ്ടാകാന്‍ സാധ്യതയില്ല. 2019 ല്‍ പത്തു ഗ്രാമിന് 34,000 രൂപ വരെയാകാനുള്ള സാധ്യതയുണ്ട്. മൂന്നു വര്‍ഷത്തിനുള്ളില്‍ ഇത് 37,000 രൂപ വരെയായി ഉയര്‍ന്നേക്കാമെന്നും കണക്കു കൂട്ടുന്നുണ്ട്.

Related Post

സ്ഥിരതയുള്ള സര്‍ക്കാര്‍ ഉറപ്പായത് വിപണിയെ തുണയ്ക്കും  

Posted by - May 24, 2019, 10:34 pm IST 0
എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ബിജെപിയുടെ മുന്നേറ്റം പ്രവചിച്ചതിനു പിന്നാലെ സെന്‍സെക്സ് 40,000 പോയിന്റ് വരെ കടന്നിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ പിന്നിട്ട് ബിജെപി സീറ്റ് ഉറപ്പിച്ച വേളയില്‍ ഓഹരി…

ഹൃസ്വകാലത്തെ നഷ്ടസാധ്യത ഒഴിവാക്കി ദീര്‍ഘകാലനേട്ടത്തിന് എസ്.റ്റി.പി  

Posted by - May 23, 2019, 05:23 am IST 0
നിങ്ങളുടെ കൈയില്‍ കുറച്ചു പണമുണ്ട്. മികച്ച നേട്ടം ലഭിക്കുന്ന എവിടെയെങ്കിലും അത് നിക്ഷേപിക്കണം. എന്തു ചെയ്യും. ഈ സാഹചര്യത്തില്‍ ആശ്രയിക്കാവുന്ന ഏറ്റവും മികച്ച നിക്ഷേപ പദ്ധതിയാണ് സിസ്റ്റമാറ്റിക്…

Leave a comment