തൊടുപുഴ: തൊടുപുഴയിൽ ബാറിൽ അക്രമം നടത്തിയ സംഭവത്തിൽ രണ്ട് യൂണിറ്റ് ഭാരവാഹികളെ ഡിവൈഎഫ്ഐ പുറത്താക്കി. മുതലക്കോടം യൂണിറ്റ് ഭാരവാഹികളായ ജിത്തു, മാത്യൂസ് കൊല്ലപ്പിള്ളി എന്നിവരെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെ നഗരത്തിലെ ബാർ ഹോട്ടലിലാണ് സംഭവം നടന്നത് . മദ്യം ചോദിച്ചെത്തിയ നേതാക്കൾ ഹോട്ടൽ ജീവനക്കാരെ മർദിക്കുകയായിരുന്നു. ഇവർ ഹോട്ടലിൽ നിന്നും പണം തട്ടിയതായും ആരോപണമുണ്ട്.
