ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നിനാല്‍ വൈദ്യുത പ്രതിസന്ധിക്ക് സാധ്യത. വേനല്‍മഴ കനിയാതെ വന്നതോടെ ഇടുക്കി അണക്കെട്ടിലെ ജല നിരപ്പ് വീണ്ടും താഴുന്നു. അണക്കെട്ടിലെ കഴിഞ്ഞ ദിവസത്തെ ജലനിരപ്പ് 2,328.08 അടിയായിരുന്നു.
കഴിഞ്ഞ ഈ സീസണിലേ ക്കാള്‍ കുറവാണിത്. ജല നിരപ്പ് ഇത്രമാത്രം കുറഞ്ഞത് വൈദ്യുതി ബോര്‍ഡിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 2017ല്‍ ഇത്രയധികം മഴ ഉണ്ടാകാതിരുന്നിട്ടും കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 2,328 അടി വെള്ളമാണ് ഉണ്ടായി രുന്നത്. 2018ല്‍ സംഭരണ ശേഷിയുടെ പരമാവധി വെ ള്ളം നില നിര്‍ത്തിയിട്ടും ജലനിരപ്പ് കുറഞ്ഞത് വൈദ്യു ത പ്രതിസന്ധിക്ക് കാരണ മായേക്കാമെന്നുമാണ് ഉദ്യോ ഗസ്ഥരുടെ വിലയിരുത്തല്‍.
വേനല്‍ മഴ കനിഞ്ഞില്ല ങ്കില്‍ ഒരു മാസത്തേക്കുള്ള വൈദ്യുത ഉല്‍പ്പാദനത്തി നുള്ള വെള്ളം അണക്കെട്ടിലില്ല.