ഇടുക്കി: തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ എസ്.ഐ.അനില്‍കുമാറിനെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. കട്ടപ്പനയിലെ വീട്ടുവളപ്പില്‍ വിഷം കഴിച്ച് മരിച്ചനിലയിലാണ് കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തൃശ്ശൂരിലെ പോലീസ് അക്കാദമിയില്‍ കാന്റീന്‍ ചുമതലയാണ് അനില്‍കുമാറിനുണ്ടായിരുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
